കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയെയും ദീപികയെയും കുറിച്ച് ഇനി കുട്ടികള്‍ പഠിക്കും

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തിയ കായിക താരങ്ങളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും ജീവചരിത്രം ഉള്‍പ്പെടുത്തി ജാര്‍ഖണ്ഡിലെ സ്‌കൂള്‍ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, അമ്പയ്ത്ത് താരം ദീപിക കുമാരി, മുന്‍ ഹോക്കി ക്യാപ്റ്റന്‍ ജയ്പാല്‍ മുണ്ട തുടങ്ങിയവരെക്കുറിച്ചെല്ലാം കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.

1928ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നയാളാണ് ജയ്പാല്‍ മുണ്ടെ. ഇദ്ദേഹം പിന്നീട് ആദിവാസി മഹാസഭയ്ക്ക് രൂപം നല്‍കിയും പ്രശസ്തനായി. പര്‍വതാരോഹകന്‍ ബചേന്ദ്രി പാല്‍, പ്രേംലത അഗര്‍വാര്‍ എന്നിവരും പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്. ജാംഷെഡ്പുര്‍ സ്വദേശിയായ പ്രേംലത എവറസ്റ്റ് ഉള്‍പ്പെടെ ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരമുള്ള പര്‍വതങ്ങള്‍ കീഴടക്കിയ വനിതയാണ്.

msdhoni-deepika-kumari

2011ല്‍ തന്റെ 48ാമത്തെ വയസിലാണ് പ്രേംലത എവറസ്റ്റ് കീഴടക്കിയത്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ തന്നെക്കുറിച്ച് പഠിക്കാന്‍ ഉള്‍പ്പെടുത്തുന്നതില്‍ അതീവ സന്തുഷ്ടയാണെന്ന് പ്രേംലത പ്രതികരിച്ചു. ക്ലാസ് രണ്ടുമുതല്‍ എട്ടുവരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകള്‍ അടുത്ത അധ്യയനവര്‍ഷം സ്‌കൂളുകളില്‍ അവതരിപ്പിക്കും.

സ്വാതന്ത്ര്യ സമര സേനാനികളായ ബിസ്ര മുണ്ടെ സിദ്ദോ തുടങ്ങിവരെയും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയങ്ങള്‍ കീഴടക്കിയവരുടെ ചരിത്രങ്ങള്‍ പഠിക്കുന്നതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും അതുവഴി ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് കഴിയുമെന്നുംവിദ്യാഭ്യാസ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.

English summary
Jharkhand students to study about MS Dhoni, Deepika Kumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X