ബിഹാർ മാതൃകയിൽ ജാതി സർവെ നടത്താൻ ജാർഖണ്ഡും; നിർദ്ദേശം നൽകി മുഖ്യമന്ത്രി ചമ്പായ് സോറൻ
ഡൽഹി: ബിഹാറിൻ്റെ മാതൃകയിൽ സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സർവേയ്ക്ക് അനുമതി നൽകി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറൻ. കരട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജാർഖണ്ഡിൽ സർവേ നടത്തുന്നതിന് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റ് മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിനയ് കുമാർ ചൗബെ പിടിഐയോട് വ്യക്തമാക്കി. അയൽ സംസ്ഥാനമായ ബിഹാറിൻ്റെ മാതൃകയിലായിരിക്കും ജാതി സർവേ നടക്കുക.

അടുത്തിടെ തെലങ്കാന സർക്കാരും ജാതി സെൻസസ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. രാജസ്ഥാനിൽ മുൻ അശോക് ഗെഹ്ലോട്ട് സർക്കാരും ജാതി സെൻസസ് പ്രഖ്യാപിച്ചിരുന്നു.ഒഡീഷ കഴിഞ്ഞ ജുലൈയിൽ സർവ്വേ നടത്തിയിരുന്നു.കഴിഞ്ഞ കോൺഗ്രസ്- ജെ ഡി എസ് സർക്കാരിൻ്റെ കാലത്ത് തന്നെ കർണാടക സർക്കാർ ജാതി സർവേ പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നാക്ക കമ്മിഷൻ്റെ റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അംഗീകരിച്ചിരുന്നില്ല.
അതേസമയം ജാതി സെൻസസ് നടത്താനുളള പ്രതിപക്ഷത്തിന്റെ നീക്കം ബി ജെ പിയെ വെട്ടിലാക്കിയിട്ടുണ്ട്. ജാതിയുടെ പേരിൽ ഭിന്നിപ്പിന് ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത് .ജാതി സർവേയോട് ബിജെപി പുറം തിരിഞ്ഞാണ് നിൽക്കുന്നതെങ്കിലും എൻഡിഎ ഘടകകക്ഷികൾ സെൻസസിനായി ശക്തമായ വാദം ഉയർത്തുന്നുണ്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications