കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപണം; നാട്ടുകാർ 2 മുസ്ലീം യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി!
സന്താൾ: രണ്ട് മുസ്ലീം യുവാക്കളെ ജാർകണ്ഡിലെ ഗോഡ്ഡ ജില്ലയിൽ അടിച്ച്കൊന്നു. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് യുവാക്കളെ അതിഭീകരമായി ആക്രമിച്ചത്. മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരാണ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പോത്തുകളെ ഗ്രാമത്തിൽ നിന്നും അഞ്ച് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.
പിന്നാലെ എത്തിയ സംഘം അടുത്ത് ഗ്രാമത്തിൽ നിന്ന് ഇവരെ പിടികൂടുകയായികുന്നു. മോഷണം നടത്തിയ അഞ്ച് പേരിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാവാകാതെ നിന്ന മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനത്തെ തുടർന്ന് ഇരുവരും മരണപ്പെട്ടു. മരണപ്പെട്ടവർക്കെതിരെ ഇതിനു മുമ്പും കന്നുകാലി മോഷണക്കേസ് ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥാ പരിഹരിച്ചതായും ഗോഡ പോലീസ് സൂപ്രണ്ട് രാജീവ് കുമാര്‍ പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. രണ്ട് കേസുകളാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്നുകാലികളെ മോഷ്ടിച്ചതിനും അതുപോലെ കൊലപാതകത്തിനും. മരണപ്പെട്ട മുർതാസിന്റെ സഹോദരൻ ഇതിന്മുമ്പ് ജയിൽശിക്ഷ അനുഭവിച്ച വയക്തിയാണെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications