ബിജെപി 'ചാക്കിടും'... ഭയപ്പാടോടെ ജെഎംഎമ്മും കോണ്‍ഗ്രസും; എംഎല്‍എമാരെ നാടുകടത്തുന്നു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ എംഎല്‍എമാരെ മറ്റു സംസ്ഥാനത്തേക്ക് മാറ്റാന്‍ യുപിഎ സര്‍ക്കാര്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള യുപിഎ സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് എംഎല്‍എമാരെ മറ്റു സംസ്ഥാനത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റാനാണ് ആലോചന. എംഎല്‍എമാര്‍ ബാഗുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നും വൈകാതെ സംസ്ഥാനം വിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഭരണകക്ഷിയിലെ നേതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നത്. മികച്ച ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. 81 അംഗ നിയമസഭയില്‍ 49 എംഎല്‍എമാരുടെ പിന്തുണ ഹേമന്ത് സോറന് സര്‍ക്കാരിനുണ്ട്. ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരംഗവുമാണ് നിയമസഭയിലുള്ളത്.
ബിജെപിക്ക് 26 അംഗങ്ങളുണ്ട്. ഭരണം പിടിക്കാന്‍ 16 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് കിട്ടണം. ഇത്രയും പേര് ഒറ്റയടിക്ക് കൂറുമാറുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ മധ്യപ്രദേശിലും കര്‍ണാടകത്തിലും 20ഓളം എംഎല്‍എമാര്‍ ഒറ്റയടിക്ക് ബിജെപിയില്‍ ചേര്‍ന്ന ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസും ജെഎംഎമ്മും ഭയക്കുന്നത്.
ഭരണകക്ഷിയിലെ എംഎല്‍എമാരെ ബിജെപി നേതൃത്വം ബന്ധപ്പെടുന്നുവെന്ന സൂചന കോണ്‍ഗ്രസ്-ജെഎംഎം നേതാക്കള്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ യുപിഎ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയെ അയോഗ്യനാക്കിയാല്‍ സ്വീകരിക്കേണ്ട നടപടികളാണ് ഇവിടെ ചര്‍ച്ച ചെയ്തത്. തൊട്ടുപിന്നാലെയാണ് ചില എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതെന്നാണ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാര്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് ഹേമന്ത് സോറന് പ്രതികരിച്ചു.
മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍. അധികാര ദുര്‍വിനിയോഗം നടത്തി ഖനിയുടെ പാട്ടം സ്വന്തമാക്കി എന്നാണ് സോറനെതിരായ ആരോപണം. ബിജെപി നല്കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം നടത്തിയിരുന്നു. സോറന് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കമ്മീഷന് കണ്ടെത്തി എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഹേമന്ത് സോറന്റെ എംഎല്‍എ പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഗവര്‍ണറുടെ തീരുമാനം വരാനിരിക്കെയാണ് എംഎല്‍എമാരെ ഛണ്ഡീഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications