Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി വിധിക്കുശേഷവും മുത്തലാഖ്; ഭക്ഷണത്തിനിടെ മൊഴിചൊല്ലിയതായി യുവതി

സുപ്രീം കോടതി വിധിക്കുശേഷവും മുത്തലാഖ്; ഭക്ഷണത്തിനിടെ മൊഴിചൊല്ലിയതായി യുവതി

Recommended Video

cmsvideo
    സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖ് | Oneindia Malayalam

    റാഞ്ചി: ഇസ്ലാമിലെ ദുരാചാരമായ മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചശേഷം തന്നെ ഇതേ രീതിയില്‍ മൊഴി ചൊല്ലിയതായികട്ടി യുവതി പോലീസില്‍ പരാതി നല്‍കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശിനിയായ ഫത്മ സുരയ്യ ആണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഫൈഖി ആലം പ്രഭാതഭക്ഷണത്തിനിടെ മൂന്നുതവണ തലാഖ് ചൊല്ലുകയായിരുന്നു.

    ഇതിനുശേഷം വീട്ടില്‍നിന്നും ഇറങ്ങാന്‍ മടിച്ച യുവതിയെ വൈകിട്ടോടെ വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി പ്രദേശത്തെ മുസ്ലീം പുരോഹിതരെ കണ്ട് പരിഹാരം ആവശ്യപ്പെട്ടെങ്കിലും 20 ദിവസം കഴിയാതെ ഇടപെടാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ഇവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

    xtriple-talaq-12-1491966348-jpg-pagespeed-ic-jdh8fz0nxn-30-1504065456.jpg -Properties


    10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തലാഖ് ചൊല്ലിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥനായ അഖില്‍ അഹമ്മദ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനാണ് ഇപ്പോള്‍ ഭര്‍തൃവീട്ടുകാരുടെ ശ്രമം. എന്നാല്‍, യുവതിയും കുടുംബവും ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ല. നേരത്തെ ഇത്തരം കേസുകളില്‍ ഉടന്‍ അറസ്റ്റുണ്ടായിരുന്നു. എന്നാല്‍, ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുന്നത് ഉടന്‍ വേണ്ടെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+