കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി നവജാതശിശുവിനെ രണ്ടായിരം രൂപയ്ക്ക് വിറ്റു; കാരണമറിഞ്ഞാല്‍ ഞെട്ടും!

Google Oneindia Malayalam News

റാഞ്ചി: മുന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി 2000 രൂപയ്ക്ക് വിറ്റു. ജാര്‍ഖണ്ഡിലെ ബിര്‍ഹോര്‍ ഗോത്രത്തില്‍ പെട്ട അനോ ദേവിയാണ് നവജാത ശിശുവിനെ വിറ്റ് രണ്ട് ആടിനെ വാങ്ങിയത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കുലദൈവത്തിനെ പ്രീതിപ്പെടുത്താന്‍ രണ്ട് ആടുകളെ സമര്‍പ്പിക്കണമെന്നാണ് ബിര്‍ഹോര്‍ ഗോത്രത്തിലെ ആചാരം.

മൃഗബലിക്ക് രണ്ട് വെളുത്ത മുട്ടനാടുകളെ വാങ്ങണമെന്ന് നാട്ടുകൂട്ടം യുവതിക്ക് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു. ഇത് നിറവേറ്റിയില്ലെങ്കില്‍ നിരീശ്വരവാദിയെന്ന് മുദ്ര കുത്തപ്പെടും എന്ന് ഭയന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ യുവതി നിര്‍ബന്ധിതയായതെന്ന് ഗ്രാമീണര്‍ പറഞ്ഞു.

Jharkhand

ഛാത്ര സ്വദേശിയായ ബിസിനസുകാരന്‍ കേദര്‍ സാഹുവാണ് കുഞ്ഞിനെ വാങ്ങിയത്. നാല് കുട്ടികളാണ് ഭര്‍ത്താവ് മരിച്ച ദേവിക്കുള്ളത്. അഞ്ചാമത്തെ കുട്ടിയുടെ കാര്യം കൂടി നോക്കാന്‍ തനിക്ക് കഴിയില്ലെന്നും മറ്റ് കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാനാണ് ആണ്‍കുട്ടിയെ വിറ്റതെന്നും യുവതി പ്രതികരിച്ചു.

എന്നാല്‍ ഈ കാര്യം അറിഞ്ഞെത്തിയ പോലീസ് കേദര്‍ സാഹുവിന്റെ കൈയില്‍ നിന്നും കുട്ടിയെ തിരിച്ചു വാങ്ങുകയായിരുന്നു. കുട്ടിയെ ശിശു ക്ഷേമസമിതിക്ക് കൈമാറിയിരിക്കുകയാണ്. സ്ത്രീയുടേയും കുട്ടികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.

English summary
In a shocking case, an impoverished tribal woman from Jharkhand, Aano Devi, sold her three-day-old son for Rs 2,000 on July 10.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X