കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി ടാലന്‍ഡ് ഹണ്ട്.... അവസരങ്ങള്‍ തുറന്നിട്ട് ജൂം ഇന്ത്യ

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒരു തൊഴില്‍ നേടാനുള്ള കഷ്ടപ്പാടുകള്‍ എല്ലാവരും നേരിട്ടിട്ടുണ്ടാക്കും. എന്നാല്‍ ഭിന്നലിംഗക്കാരും പിന്നോക്ക വിഭാഗക്കാരും മികച്ച ജോലി എന്നത് ചിലപ്പോള്‍ അസാധ്യമാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ അത്തരം ചിന്തകള്‍ ഇനി മാറ്റിവെക്കാം. അനാഥര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും, ഇനി തൊഴില്‍ എളുപ്പത്തില്‍ നേടാം. അത്തരമൊരു ജോബ് ഫെയര്‍ നിങ്ങളെ കാത്തിരിക്കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ തലത്തിലുള്ള ടാലന്റ് ഹണ്ട് നിങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കും.

1

നവംബര്‍ 7,8 തീയതികളിലാണ് ടാലന്‍ഡ് ഹണ്ട നടക്കുന്നത്. ഇനി പ്രതിസന്ധികളെ നേരിടുന്നവര്‍ക്കും സ്വന്തം കഴിവ് പുറത്തെടുക്കാനുള്ള അവസരമാണിത്. ജൂം ഇന്ത്യ എന്ന പേരിലാണ് ടാലന്റ് ഹണ്ട് അറിയപ്പെടുന്നത്. ഒഡീഷ സര്‍ക്കാരിന്റെ പിന്തുണയും ഈ ജോബ് ഫെയറിനുണ്ട്. പ്രശസ്ത എന്‍പിഎ ആയ ശാന്തിദം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ജൂം ഇന്ത്യ നടക്കുന്നത്. ഇന്ത്യയിലെ 315ഓളം സംഘടനകളുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ ധാരാളമായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ടാലന്റ് ഹണ്ടില്‍ വിജയിക്കുന്നവരെ മുഖ്യാതിഥി ചടങ്ങില്‍ ആദരിക്കും. അതേസമയം ഇത്തരം വിജയികളുടെ അനുഭവങ്ങളും മറ്റും പങ്കുവെച്ചുള്ള സമര്‍ഥ് എന്ന മാഗസിന്‍ ദേശീയ തലത്തില്‍ വിതരണം ചെയ്യുമെന്ന് ശാന്തിദം ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ട്. ഡാന്‍സ്, സംഗീതം, സ്പീഡ് പെയിന്റിംഗ്, അഭിനയം, മിമിക്രി തുടങ്ങിയ മേഖലകളില്‍ ഇത്തരം മത്സരാര്‍ത്ഥികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കും.

മുഖ്യധാരയുടെ ഭാഗമായി ഭിന്നിലിംഗക്കാരെയും മറ്റ് അധ:സ്ഥിത വിഭാഗത്തെയും മാറ്റുകയാണ് ജൂം ഇന്ത്യയുടെ ലക്ഷ്യം. പുരസ്‌കാര ദാന ചടങ്ങ് നവംബര്‍ എട്ടിനാണ് നടക്കുക. കാണികളായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ എത്തും. ഡോക്ടര്‍മാരും സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായിരിക്കും.

English summary
jhoom india to showcase talent of differently abled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X