കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുമ്പ ലാഹിരി അമേരിക്കന്‍ പുരസ്‌കാരത്തിനരികെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരി ജുമ്പ ലാഹിരി യുഎസ് നാഷണല്‍ ബുക്ക് അവാര്‍ഡിന്റെ പരിഗണയില്‍. മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള അപേക്ഷകരുടെ പട്ടികയില്‍ ഇടംപിടിച്ച് ദിവസങ്ങള്‍ക്കകമാണ് അമേരിക്കന്‍ ദേശീയ പുരസ്‌കാരത്തിന്റെ പരിഗണനയിലും ജുമ്പ ലാഹിരി എത്തുന്നത്.

പുലിറ്റ്‌സര്‍ പുരസ്‌കാര ജേത്രിയായ ലാഹിരിയുടെ ദി ലോലാന്‍ഡ് എന്ന കൃതിയാണ് രണ്ട് പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കുന്നത്. 60 കളില്‍ കൊല്‍ക്കത്തയില്‍ ജീവിച്ചിരുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ദി ലോലാന്‍ഡ് പറയുന്നത്. പ്രമുഖ എഴുത്തുകാരായ ടോം ഡ്രുറേ, എലിസബത് ഗ്രേവര്‍, റേച്ചല്‍ കുഷ്‌നെര്‍ തുടങ്ങിയ ഒമ്പത് പേരാണ് അവസാന റൗണ്ടില്‍ ലാഹിരിയുടെ എതിരാളികള്‍. 2013 ഒക്ടോബര്‍ 16 നാണ് അവാര്‍ഡ് പ്രഖ്യാപിക്കുകയെന്ന് യുഎസ് നാഷണല്‍ ബുക്ക് അവാര്‍ഡ് അധികൃതര്‍ അറിയിച്ചു. നവംബര്‍ 20 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Jhumba Lahiri

പശ്ചിമ ബംഗാളില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ ദമ്പതിമാരുടെ മകളാണ് ജുമ്പ ലാഹിരി. ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഇവര്‍ താമസിക്കുന്നത്. 46 വയസ്സുണ്ട്.

ദി ലോലാന്‍ഡിന് മുമ്പ് മൂന്ന് പുസ്തകങ്ങളാണ് ഇവരുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യ പുസ്തകമായ 'ഇന്റര്‍പ്രിട്ടര്‍ ഓഫ് മാലഡീസി'നാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. കഥാസമാഹാരമായിരുന്നു ഇത്. രണ്ടാമതായി 'ദി നെയിംസേക്' എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചു. മീര നായര്‍ ഈ കഥ അതേ പേരില്‍ തന്നെ സിനിമയാക്കിയിരുന്നു. 'അണ്‍ അക്കസ്റ്റംഡ് എര്‍ത്ത്' എന്ന പേരില്‍ ഒരു കഥാസമാഹാരം കൂടി ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
Days after being shortlisted for the Man Booker prize for her new novel, "The Lowland", Pulitzer Prize-winning Indian American author Jhumpa Lahiri has been shortlisted for the 2013 US National Book Award in fiction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X