ജിയാഖാന്റെ മരണം; സൂരജിന്റെ പാസ്‌പോര്‍ട്ട് കൈമാറണമെന്ന് സിബിഐയോട് കോടതി
മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലെടുത്ത പാസ്‌പോര്‍ട്ട് സൂരജ് പഞ്ചോളിക്ക് കൈമാറണമെന്ന് കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയില്‍ സുരജ് നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. പാസ്‌പോര്‍ട്ട് ഒരു തെളിവല്ലെന്നും അത് കൈമാറണമെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ നിര്‍ദ്ദേശിച്ചു.
2013 ജൂലൈയിലാണ് അന്വേഷണ ഏജന്‍സി സൂരജിന്റെ പാസ്‌പോര്‍ട്ട് കസ്റ്റഡിയിലെടുത്തത്. കേസില്‍ കുറ്റപത്രം നല്‍കിയതിനാല്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്ന സൂരിജിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, സൂരജിന് പാസ്പാര്‍ട്ട് നല്‍കുന്നതിനെതിരെ സിബിഐ അഭിഭാഷകന്‍ ശക്തമായി വാദിച്ചു.

സൂരജിന് പാസ്‌പോര്‍ട്ട് നേരിട്ട് നല്‍കാതെ വിചാരണ കോടതിയില്‍ അത് ഏല്‍പ്പിക്കാമെന്നും ആവശ്യമുള്ളപ്പോള്‍ കോടതിയില്‍ നിന്നും അത് കൈപ്പറ്റുകയും പിന്നീട് തിരികെ നല്‍കുകയും ചെയ്യണമെന്നുമാണ് സിബിഐ വാദം. എന്നാല്‍, ഇത്തരമൊരു നിര്‍ദ്ദേശം കോടതി അംഗീകരിച്ചില്ല.
2013 ജൂണ്‍ 3നാണ് ജിയാഖാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. പോലീസ് അന്വേഷിച്ചകേസ് പിന്നീട് ജിയാ ഖാന്റെ അമ്മയുടെ ആവശ്യപ്രകാരം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. അടുത്തിടെ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ജിയയുടേത് ആത്മഹത്യതന്നെയാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അതേസമയം, സൂരജിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications