ജിയാ ഖാന്റെ ആത്മഹത്യ; സല്‍മാന്‍ സഹായിച്ചിട്ടില്ലെന്ന് സൂരജ് പഞ്ചോളി
മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ തന്നെ സഹായിച്ചെന്ന വാര്‍ത്ത സൂരജ് പഞ്ചോളി നിഷേധിച്ചു. സല്‍മാന്‍ ഖാന്‍ കേസില്‍ യാതൊന്നും ചെയ്തിട്ടില്ല. എന്റെ കുടുംബമാണ് എന്നോടൊപ്പമുള്ളത്. കുടുംബത്തിനൊപ്പം താനും. മറ്റാരും കേസില്‍ ഇടപെട്ടിട്ടില്ലെന്ന് സൂരജ് പറഞ്ഞു.
ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ എല്ലാം തുറന്നു പറയും. കേസ് ഇപ്പോള്‍ കോടതിയിലാണ്. 10 പേര്‍ 10 രീതിയിലാണ് ഇപ്പോള്‍ സംഭവത്തെക്കുറിച്ച് പറയുന്നത്. ഇത് കൂട്ടിക്കുഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംഭവത്തെക്കുറിച്ച് തനിക്ക് വ്യക്തയുണ്ടെന്നും ഗില്‍ഡ് അവാര്‍ഡ് വേളയില്‍ സൂരജ് പറഞ്ഞു.

ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മാസം 9ന് സിബിഐ, കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂരജിനെ പ്രതിയായി ചേര്‍ത്തിട്ടുണ്ട്. സൂരജ് ജിയയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം പിന്മാറിയതാണ് ജിയയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സൂരജില്‍ നിന്നും ഗര്‍ഭിണിയായ ജിയയെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയയാക്കിയെന്നും കണ്ടെത്തിയിരുന്നു.
2013ലാണ് ജിയാ ഖാന്‍ തന്റെ അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്യുന്നത്. ജിയാ ഖാന്റെ മരണം കൊലപാതകമാണെന്നുകാട്ടി അവരുടെ അമ്മ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. എന്നാല്‍, ജിയാഖാന്റെ മരണം ആത്മഹത്യ തന്നെയാണെന്നും സൂരജ് പ്രേരണയായെന്നുമാണ് സിബിഐ കണ്ടെത്തല്‍.












Click it and Unblock the Notifications