കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഗ്നേഷ് മേവാനിയെ കൊല്ലേണ്ടത് ഇങ്ങനെ... കൊല്ലേണ്ട രീതി വിവരിച്ച് പോലീസിന്‍റെ വീഡിയോ പുറത്ത്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ പോലീസ് തട്ടികൊണ്ട് പോയതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് മുന്നേറ്റങ്ങള്‍ തകര്‍ക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് പോലീസ് നല്‍കുന്ന രഹസ്യ പിന്തുണയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ സംഭവം എന്ന രീതിയിലുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ജിഗ്നേഷ് മേവാനിയെ കൊലപ്പെടുത്തുന്ന രീതി വ്യക്തമാക്കിയുള്ള പോലീസിന്‍റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. സംഭവം ഇങ്ങനെ

വാട്സ് ആപ്പില്‍ വീഡിയോ

വാട്സ് ആപ്പില്‍ വീഡിയോ

എഡിആര്‍ പോലീസ് ആന്‍റ് മീഡിയ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോകള്‍ പ്രചരിച്ചത്. ജിഗ്നേഷിനെ കൊല്ലേണ്ട രീതി എങ്ങനെയാണെന്ന് പ്രതിപാദിക്കുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.

മര്‍ദ്ദിക്കുന്ന വീഡിയോ

മര്‍ദ്ദിക്കുന്ന വീഡിയോ

രാഷ്ട്രീയക്കാരന്‍റെ വേഷം കെട്ടിയ വ്യക്തിയെ മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് ഒരു വീഡിയോയില്‍ ഉള്ളത്. രണ്ടാമത്തെ വീഡിയോയില്‍ യുപി പോലീസന്‍റെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിക്കുന്നതാണ്.

കൊല്ലുക തന്നെ

കൊല്ലുക തന്നെ

ജിഗ്നേഷിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുക്ക എന്ന ഉദ്ദേശം തന്നെയാണ് രണ്ട് വീഡിയോകളും പങ്കുവെയ്ക്കുന്നത്. അഹമ്മദാബാദ് ഡിവൈഎസ്പിയാണ് ഈ വീഡിയോകള്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്.

ഇതായിരിക്കും ഗതി

ഇതായിരിക്കും ഗതി

പോലീസിന്‍റെ അച്ഛന്‍ ചമയാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും ഇതേ ഗതി തന്നെയാകുമെന്ന് വീഡിയോയില്‍ പറയുന്നു. അതേസമയം താന്‍ അയച്ച വീഡിയോ മറ്റുള്ളവര്‍ വളച്ചൊടിക്കുകയായിരുന്നെന്ന വിശദീകരണവുമായി ഡിവൈഎസ്പി ആര്‍വി ദേവ്റ രംഗത്തെത്തി.

വധഭീഷണി

വധഭീഷണി

വീഡിയോയില്‍ പ്രതികരണവുമായി ജിഗ്നേഷ് മേവാനി തന്നെ രംഗത്തെത്തി. തന്നെ കൊല്ലാന്‍ പോലീസ് തന്നെ പദ്ധതി ഒരുക്കുന്നു. ഇനത് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നും ജിഗ്നേഷ് തന്‍റെ ട്വീറ്റില്‍ കുറിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ജിഗ്നേഷ് വ്യക്തമാക്കി.

മധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റംമധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

ഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രംഷുഹൈബ് വധത്തില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; എല്ലാം തെളിഞ്ഞു!! ഇനി മൂന്ന് കാര്യങ്ങള്‍ മാത്രം

മരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചുമരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചു

English summary
Vadgam MLA and Dalit activist Jignesh Mevani has raised questions on his safety and security after a discussion on a Whatsapp group called ‘ADR Police & Media’, which has members from the media and senior police people, went viral on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X