കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ചേരുമെന്ന് ജിഗ്നേഷ് മേവാനി; അല്‍പേഷ് താക്കൂര്‍ തിരിച്ചെത്തിയേക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഗുജറാത്തില്‍. തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു മേവാനി. അസം പോലീസ് അറസ്റ്റ് ചെയ്തതും ജാമ്യം ലഭിച്ചതും വീണ്ടും അറസ്റ്റ് ചെയ്തതുമെല്ലാമാണ് വാര്‍ത്തകളില്‍ നിറയാന്‍ കാരണം. മാത്രമല്ല, പഴയ ഒരു കേസില്‍ അദ്ദേഹത്തെ കോടതി തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ സംബന്ധിച്ചും ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ മേവാനി വിശദീകരിച്ചു...

തിരഞ്ഞെടുപ്പ് അടുത്താല്‍ കോണ്‍ഗ്രസില്‍ ചേരും. അസമിലെ എല്ലാ വിവാദത്തിലും കോണ്‍ഗ്രസ് എന്നോടൊപ്പം നിന്നു. ശക്തരായ അഭിഭാഷകരെ എനിക്ക് വേണ്ടി കോടതിയില്‍ എത്തിച്ചു. കൊക്രാജര്‍, ബാര്‍പേട്ട എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അസം കോണ്‍ഗ്രസ് അധ്യക്ഷനും എന്നോടൊപ്പം നിന്നുവെന്നും മേവാനി പറഞ്ഞു.

m

2021ല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ജിഗ്നേഷ് മേവാനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂറുമാറ്റ നിയമം തടസമായതിനാല്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിരിക്കുന്നത്. വിജ്ഞാപനം വന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. കൂറുമാറ്റ നിരോധന നിയമം ലംഘിച്ചാല്‍ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കപ്പെടും. അതൊഴിവാക്കാനാണ് ഈ കാത്തിരിപ്പ്.

കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ കൃത്യമായ പദ്ധതി ജിഗ്നേഷ് മേവാനി തയ്യാറാക്കിയിട്ടുണ്ട്. പട്ടിക ജാതി-വര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗം എന്നിവരെ സഹകരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ എന്ന പ്രചാരണത്തിന്റെ യാഥാര്‍ഥ്യം തുറന്നുകാട്ടും. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ശേഷം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അല്‍പേഷ് താക്കൂര്‍ ഇപ്പോഴും തന്റെ സുഹൃത്താണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ അതൃപ്തിയുണ്ടെന്നും മേവാനി പറഞ്ഞു.

ഹജ്ജ് മക്കയില്‍ അല്ലേ...? നരേന്ദ്ര മോദി വിളിച്ചത് യുഎഇ ഷെയ്ഖിനെ!! അബ്ദുല്ലക്കുട്ടിക്ക് ട്രോള്‍ പൂരംഹജ്ജ് മക്കയില്‍ അല്ലേ...? നരേന്ദ്ര മോദി വിളിച്ചത് യുഎഇ ഷെയ്ഖിനെ!! അബ്ദുല്ലക്കുട്ടിക്ക് ട്രോള്‍ പൂരം

അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് വേണ്ടി എപ്പോഴും കോണ്‍ഗ്രസ് വാതില്‍ തുറന്നിടും. അല്‍പേഷ് താക്കൂറും ഹാര്‍ദിക് പട്ടേലുമെല്ലാം തന്നെ സ്വാധീനിച്ച വ്യക്തികളാണ്. അവരുടെ പ്രവര്‍ത്തനം ഗുജറാത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ആവശ്യമാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ജിഗ്നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ജാമ്യം കിട്ടി. പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് പുതിയ കേസില്‍ അറസ്റ്റ് ചെയ്തു. വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. രണ്ടാമത്തെ കേസിലെ എഫ്‌ഐആര്‍ വ്യാജമാണെന്ന് അസമിലെ കോടതി നിരീക്ഷിച്ചിരുന്നു. ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത് തന്നെ ഇല്ലാതാക്കാനാണ് എന്ന് ജിഗ്നേഷ് മേവാനി ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കോടതി മേവാനിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. അനുമതിയില്ലാതെ ആസാദി മാര്‍ച്ച് നടത്തിയ കേസിലായിരുന്നു ശിക്ഷ. 2017ല്‍ നടന്ന സംഭവത്തില്‍ മറ്റ് ഒമ്പത് പ്രതികളെയും കോടതി സമാന രീതിയില്‍ ശിക്ഷിച്ചു. മൂന്ന് മാസമാണ് എല്ലാവര്‍ക്കും മെഹ്‌സാന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജിഎ പാര്‍മര്‍ ശിക്ഷ വിധിച്ചത്. ഈ കേസില്‍ അപ്പീല്‍ നല്‍കുമെന്നാണ് മേവാനിയുമായി അടുപ്പമുള്ളവര്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Jignesh Mevani Says Will Join Congress Soon and Hope Alpesh Thakor May Come back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X