കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി

Google Oneindia Malayalam News

ദില്ലി: പശുക്കടത്ത് ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് ഗോരക്ഷ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന പെഹുലാഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാവുന്നു. 2017 ഏപ്രില്‍ ഒന്നിനായിരുന്നു പശുക്കടത്ത് ആരോപിച്ച് പെഹുലാഖാനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അടിച്ചു കൊന്നത്. രണ്ട് ട്രക്കുകളിലായിട്ടായിരുന്നു ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍ പശുക്കളെ കൊണ്ടുപോയിരുന്നത്. അതിനാല്‍ രണ്ട് എഫ്ഐആറുകളായിരുന്നു പോലീസ് തയ്യാറാക്കിയിരുന്നത്.

<strong>ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ അട്ടിമറിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്</strong>ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ അട്ടിമറിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മറ്റൊരു ട്രക്കുടമയായ ജഗദീഷ് പ്രസാദ്, പെഹ്ലു ഖാന്‍റെ സഹായികളായ അസ്മത്ത് റഫീഖ് എന്നിവരെ പ്രതി ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍ അധികാര കൈമാറ്റം നടന്നതിന് ശേഷമാണ് രണ്ടാമത്തെ എഫ്ഐആര്‍ തയ്യാറാക്കിയത്. ഡിസംബര്‍ 30ന് തയ്യാറാക്കിയ കുറ്റപത്രം ഈ വര്‍ഷം മെയ് 29നാണ് അല്‍വാറിലെ ബെഹ്റോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കൈമാറിയത്. ‌

ഗോവധ നിരോധന നിയമപ്രകാരം കശാപ്പിനായി പെഹ്ലുഖാനും മക്കളായ ഇര്‍‍ഷാദ്, ആരിഫ് എന്നിവരും പശുക്കളെ കടത്തി‌കൊണ്ടുപോയെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. രാജസ്ഥാന്‍ പോലീസ് നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നട്ടെല്ലില്ലാത്ത പ്രതിപക്ഷം

നട്ടെല്ലില്ലാത്ത പ്രതിപക്ഷം

പെഹ്ലുഖാനെതിരെ കേസെടുത്തതില്‍ രാജസ്ഥാന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജിഗ്നേഷ് മേവാനി നടത്തുന്നത്. ഹിന്ദുത്വആക്രമണത്തെ ചെറുക്കാന്‍ കഴിവില്ലാത്ത നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണിത്. മധ്യപ്രദേശില്‍ കന്നുകാലികളെ കടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് ചുമത്തിയ അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ പെഹ്ലുഖാനും കുടുംബത്തിനെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍

ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷ് മേവാനിയുടെ പ്രതികരണം. ബിജെപിയുടെ 'സബ്ക്ക വികാസിന്' ഇരയായ പെഹ്‌ലു ഖാനെയും മക്കളെയും പ്രതികളാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അതിന്റെ പശുക്കള്‍ക്കായി എന്തായാലും ഷെഡ് കണ്ടെത്തണമെന്നും എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്നും ട്വീറ്റില്‍ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.

വെറുപ്പുളവാക്കുന്നു

വെറുപ്പുളവാക്കുന്നു

തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിംങ്ങളുടെ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അതുവഴി രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷം നിരപരാധികളും നിര്‍ഭാഗ്യവാന്‍മാരുമായ ആളുകളെ ഒറ്റിക്കൊടുക്കുന്നത് വെറുപ്പുളവാക്കുന്നതാണെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നടപടിയില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇത് കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പാണെന്നായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

ബിജെപിയുടെ തനിപ്പകര്‍പ്പാവുന്നു

ബിജെപിയുടെ തനിപ്പകര്‍പ്പാവുന്നു

എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കേസ് എടുത്ത നടപടിയില്‍ അശോക് ഖെഹ്ലോട്ട് സര്‍ക്കാരിനെയാണ് എതിര്‍ക്കേണ്ടതെന്ന് ഒവൈസി പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയക്കുന്നത് അവസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു "നിങ്ങളെ എപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ രാജസ്ഥാനിലെ മുസ്‌ലീങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന അവര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം അവര്‍ ബിജെപിയുടെ തനിപ്പകര്‍പ്പായി മാറുന്നു'' ഒവൈസി പറഞ്ഞു.

വിശദീകരണം

വിശദീകരണം

വിമര്‍ശനം ശക്തമായതോടെ സംഭവത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കുമെന്ന വിശദീകരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത് എത്തിയിട്ടുണ്ട്. 'നേരത്തെ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് ഈ കേസില്‍ അന്വേഷണം നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കും' ഗെഹ്ലോട്ട് വ്യക്തമാക്കി.

ഓര്‍മ്മവേണം

ഓര്‍മ്മവേണം

എന്നാല്‍ അധികാരത്തിലേറി ആറുമാസം കഴിഞ്ഞെന്ന് കാര്യം ഗെഹ്ലോട്ടിന് ഓര്‍മ്മവേണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍ കന്നുകാലി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ച്, എട്ട്, ഒമ്പത് പ്രകാരമാണ് പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മകനും സഹായിക്കുമെതിരെ എതിരെ കേസെടുത്തത്. പശുമോഷണമാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം. ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് വാങ്ങിയ പശുക്കളുമായി നാട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു പെഹുലാഖാനും സംഘത്തിനുമെതിരെ ആക്രമണം നടന്നത്.

English summary
Jignesh Mevani Slams Rajasthan Govt For Chargesheet Against Pehlu Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X