കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് പുറത്താക്കി, തെരുവില്‍ ഇറങ്ങി ശബ്ദിക്കുമെന്ന് എംഎൽഎ!

Google Oneindia Malayalam News

ഗാന്ധിനഗര്‍: ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് വിലക്കി. സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷിനെ മൂന്ന് ദിവസത്തേക്കാണ് സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. നിയമസഭയുടെ മര്യാദയ്ക്ക് നിരക്കാത്ത തരത്തില്‍ പെരുമാറി എന്നാരോപിച്ചാണ് ജിഗ്നേഷിന് എതിരെ നടപടി.

ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!

ഭരണഘടനാ ദിവസത്തില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടീല്‍ സഭയില്‍ പ്രസംഗിക്കുന്നത് ജിഗ്നേഷ് തടസ്സപ്പെടുത്തിയിരുന്നു. സഭാമര്യാദകള്‍ക്ക് വിരുദ്ധമായ ചില വാക്കുകള്‍ ജിഗ്നേഷ് മേവാനി ഉപയോഗിച്ചു എന്നാണ് ആരോപണം.

jignesh

ജിഗ്നേഷിന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി തുടര്‍ച്ചയായി താക്കീത് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എംഎല്‍എ സ്പീക്കറുടെ ലോബിക്ക് സമീപത്തേക്ക് വന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് ജിഗ്നേഷിനെ സഭയില്‍ നിന്ന് സ്പീക്കര്‍ പുറത്താക്കിയത്. സഭാകാലയളവ് അവസാനിക്കുന്നത് വരെ ജിഗ്നേഷിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 11ന് സഭാ കാലയളവ് അവസാനിക്കുന്നത്.

സഭയില്‍ നിന്ന് പുറത്താക്കിയതിനെ ജിഗ്നേഷ് രൂക്ഷമായി വിമര്‍ശിച്ചു. ദളിതുകളെ വെടിവെച്ച് കൊല്ലുന്ന നാട്ടില്‍, ആയിരക്കണക്കിന് ദളിതര്‍ താഴേക്കിടയില്‍ ജീവിക്കുന്ന നാട്ടില്‍ ആര്‍എസ്എസ് സര്‍ക്കാര്‍ കാണിക്കുന്നത് വെറും പ്രഹസനം മാത്രമാണെന്ന് ജിഗ്നേഷ് തുറന്നടിച്ചു. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ് ഭരണഘടനാ ദിനം ആചരിക്കേണ്ടത്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പിന്തുടരുന്നവര്‍ക്ക് അംബേദ്കറേയും ഭരണഘടനയേയും കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുളളതെന്ന് ജിഗ്നേഷ് ചോദിക്കുന്നു. ആരോടും മാപ്പ് പറയില്ലെന്നും തന്നെ സഭയില്‍ നിന്ന് വിലക്കിയാല്‍ തെരുവില്‍ ഇറങ്ങി ശബ്ദിക്കും എന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

English summary
Jignesh Mevani suspended from Gujarat Assembly for three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X