ജവാന്‍ മുന്‍ കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിശ്രുത വരനെ കൊലപ്പെടുത്തി
ഉന: മുന്‍ കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ജവാന്‍ കാമുകിയുടെ പ്രതിശ്രുത വരനെ കുത്തിക്കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഉനയിലെ നീരജ്(24) ആണ് കൊല്ലപ്പെട്ടത്. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മുന്‍ കാമുകി ശിവാനിയെയും നീരജിനെയും പിന്തുടര്‍ന്ന കമല്‍ യാദവ് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ശിവാനിയെ വിവാഹം ചെയ്യാന്‍ കമല്‍ യാദവ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അടുത്തിടെയാണ് ശിവാനിയുടെയും നീരജിന്റെയും വിവാഹം തീരുമാനിച്ചത്. ഇതിനുശേഷം കമല്‍ യാദവ് അസ്വസ്ഥനായിരുന്നു. കഴിഞ്ഞദിവസം ഉനയിലെ മെഹ്താപൂരില്‍ നിന്നായിരുന്നു ശിവാനിയും നീരജും ബസ്സില്‍ കയറിയത്.

കീര്‍ത്തി സാഹിബ് ബസ് സ്റ്റാന്‍ഡില്‍ മൂവരും ഇറങ്ങുകയും ചെയ്തു. കമല്‍ യാദവിനെ കണ്ട് ശിവാനി ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ പിന്തുടര്‍ന്നെത്തി കൊല നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേറ്റ നീരജ് സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശിവാനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് കുതിച്ചെത്തിയ ജനങ്ങള്‍ കമല്‍ യാദവിനെ പിടികൂടി ക്രൂരമായി മര്‍ദ്ദേശം പോലീസിന് കൈമാറി.












Click it and Unblock the Notifications