കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 കാരിയെ ബാല്‍ക്കണിയില്‍ നിന്നും കാമുകന്‍ തള്ളിയിട്ടു,ഫേസ്ബുക്ക് കമിതാക്കള്‍ വായിച്ചിരിക്കണം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്കിലൂടെ പ്രണയത്തിലെ ചതികള്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് കാമുകന്റെ ചതിയില്‍പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ കഴിയുകയാണ്.

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ 1 ലക്ഷം രൂപ നല്‍കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം. പണം നല്‍കാന്‍ നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അമ്മയുടെയും സഹോദരന്റെയും കണ്ണുവെട്ടിച്ച് ബാല്‍ക്കണയില്‍ നിന്നും താഴേത്ത് തളളിയിടുകയായിരുന്നു.

സുഹൃത്ത്

സുഹൃത്ത്


രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ യുവാവ് തന്റെ പ്രണയാഭ്യാര്‍ത്ഥ പെണ്‍കുട്ടിയെ അറിയിച്ചു.

രണ്ട്

രണ്ട്


യുവാവിന്റെ പ്രണയാഭ്യാര്‍ത്ഥനയ്ക്ക് പെണ്‍കുട്ടി മറുപടി പറഞ്ഞിട്ടില്ലെന്നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ പറയുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷത്തോളം ഫേസ്ബുക്ക് ചാറ്റിങ് നിലനില്‍ക്കുന്നുണ്ടായിരുന്നു.

വീട്ടില്‍

വീട്ടില്‍


യുവാവിന്റെ വിവാഹം കഴിക്കണം എന്ന ആവശ്യം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ യുവാവിനെ കുറിച്ച് അന്വേഷിച്ചു. മദ്യപാനിയും ജോലി ഇല്ലാത്ത ആളുമാണ് എന്ന് വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി പെണ്‍കുട്ടി യുവാവിനോട് വിവാഹം കഴിയ്ക്കാന്‍ സാധ്യമല്ലെന്ന് അറിയിച്ചിരുന്നു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി


വിവാഹം കഴിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 1 ലക്ഷം രൂപ വേണം എന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇല്ലെങ്കില്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും പറഞ്ഞു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും യുവാവ് എത്തിയാല്‍ പോലീസില്‍ അറിയിക്കാനുമാണ് നിര്‍ദേശിച്ചത്.

പെണ്‍കുട്ടിയുടെ

പെണ്‍കുട്ടിയുടെ


യുവാവിന്റെ രണ്ട് സഹോദരിമാരും കസിനും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. അമ്മയുടെയും സഹോദരന്റെയും കണ്ണ് വെട്ടിച്ച് ബാര്‍ക്കണയില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ടത് സഹോദരിമാരാണ്.

ജീവിതത്തിലേക്ക്

ജീവിതത്തിലേക്ക്


അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണയാകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവന്‍ തിരിച്ച് കിട്ടിയാലും ശരീരം തളര്‍ന്ന് കിടപ്പിലായിരിക്കും എന്നാണ് പറയുന്നത്.

English summary
Turning down the marriage proposed by a friend she met on Facebook proved costly for a 24-year-old woman in outer Delhi's Avantika Enclave. On Monday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X