മുന്‍ കാമുകിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

രോഹ്തക്: മുന്‍ കാമുകിയെ സുഹൃത്തിനൊപ്പം ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാണയിലെ രോഹ്തക്കില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവാണ് പിടിയിലായത്.

യുവതി ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. യുവതിയുടെ മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസില്‍ വിരം അറിയിക്കുയായിരുന്നു സോനേപേട്ട് ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീയെ കാറില്‍ വിളിച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.

rape

സംഭവത്തില്‍ പ്രതികളായ സോനാപേട്ട് സ്വദേശി സുമിത് കുമാര്‍, ഉത്തര്‍ പ്രദേശ് സ്വദേശി വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ തങ്ങള്‍ ഇഷ്ടത്തിലായിരുന്നെന്നും പിന്നീട് വഴക്കുകൂടി പിരിഞ്ഞതോടെ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പോലീസിന് മൊഴി നല്‍കി. മകളെ വിവാഹം കഴിക്കാന്‍ പ്രതി അനുമതി ചോദിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളും പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

English summary
Jilted lover rapes woman with friend, beats her to death with bricks in Rohtak
Please Wait while comments are loading...