വിവാഹം കഴിഞ്ഞ് വിരുന്നിനെത്തിയ നവവധുവിനെ അയല്‍ക്കാരനായ കാമുകന്‍ കഴുത്തറുത്തു

  • Posted By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: വിവാഹം കഴിഞ്ഞ് ആദ്യത്തെ ഹോളി ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ നവവധുവിനെ അയല്‍ക്കാരനായ മുന്‍ കാമുകന്‍ കഴുത്തറുത്തതായി റിപ്പോര്‍ട്ട്. ഗാസിയാബാദിലെ സഹിബാബാദിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറയിച്ചു.

മാര്‍ച്ച് നാലിനാണ് സോനാപ്പേട്ട് സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട്, ഹോളി ആഘോഷത്തിന് വീട്ടിലെത്തിയപ്പോഴാണ് ദാരുണസംഭവമുണ്ടായത്. അയല്‍ക്കാരനായ രാജീവ് കശ്യപ് എന്നയാള്‍ വീട്ടിലേക്ക് കടന്നുകയറി യുവതിയുടെ കഴുത്തറുത്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കരച്ചില്‍കേട്ടെത്തിയ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

wedding

സംഭവം നടക്കുമ്പോള്‍ യുവതി തനിച്ചായിരുന്നു വീട്ടില്‍. രാജീവ് ആണ് തന്നെ ആക്രമിച്ചതെന്ന് യുവതി ഡോക്ടര്‍ക്ക് മൊഴി നല്‍കി. രാജീവ് നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് പ്രണയവുമായി എത്തിയിരുന്നു. ഇതിനിടയിലായിരുന്നു തന്റെ വിവാഹമെന്നും യുവതി പറഞ്ഞു. ഇരുവരും പ്രണയമുണ്ടായിരുന്നോ എന്നത് യുവതി വ്യക്തമാക്കിയിട്ടില്ല.

knife

സംഭവത്തിന് പിന്നാലെ രാജീവ് ഒളിവില്‍ പോയിരിക്കുകയാണ്. അതിനിടെ രാജീവിനെതിരെ സ്വന്തം വീട്ടുകാരും പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. രാജീവിന്റെ മോശം പ്രവര്‍ത്തികാരണം ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നെന്നും ഇതേതുടര്‍ന്ന് തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

English summary
Jilted lover slashes throat of newly married woman in Ghaziabad
Please Wait while comments are loading...