Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം തകര്‍ന്നു; മധ്യവയസ്‌ക യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ബീഹാര്‍: കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. വളരെ കാലത്തെ പ്രണയത്തിനു ശേഷം കാമുകന്‍ അകല്‍ച്ച കാണിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വെറ്റിനറി ഡെക്ടര്‍ ഡോ. അമിത് വര്‍മ്മ(28)ആണ് 45 കാരിയുടെ ആസിഡ് ആക്രമണത്തിന് ഇരയായത്.

നാല് ലിറ്റര്‍ ആസിഡാണ് യുവതി കാമുകന് നേരെ പ്രയോഗിച്ചത്. ബീഹാറിലെ വൈശാലിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വര്‍മ്മ ജോലി ചെയ്യുന്ന ക്ലിക്കിനടുത്തുള്ള താമസ സ്ഥലത്തേക്ക് യുവതി ആക്രോശിച്ചെത്തുകയും പ്രകോപനമൊന്നുമില്ലാതെ ആസിഡ് ഒഴിക്കുകയായിരുനെന്ന് വര്‍മ്മയുടെ സുഹൃത്ത് ദീപക്ക് പറയുന്നു.

Bihar Map

ഒരേ ഫഌറ്റില്‍ മുമ്പ് താമസിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട് വീട് മാറിയതു മുതല്‍ വര്‍മ്മ അകലം കാണിക്കുകയായിരുന്നു. ഇതിനുള്ള വൈരാഗ്യമാകാം ആക്രമണമെന്ന് ദീപക്ക് പോലീസിന് മൊഴി നല്‍കി.

പതിനെട്ട് ദിവസമായി വര്‍മ്മയെ യുവതി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരച്ച് പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. പോലീസ് എത്തിയെങ്കിലും മുറിവ് ഗുരുതരമായതിനാള്‍ വര്‍മ്മയ്ക്ക് സംസാരിക്കാനായില്ല. വര്‍മ്മയ്ക്ക് നാല്‍പ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+