കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക നേതാക്കളെത്തിയ കിസാൻ പഞ്ചായത്തിനിടെ സ്റ്റേജ് തകർന്നുവീണു: സംഭവം ഹരിയാണയിൽ

Google Oneindia Malayalam News

ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ കിസാൻ മഹാപഞ്ചായത്തിനിടെ കർഷക നേതാക്കൾ കയറിയ സ്റ്റേജ് തകർന്നുവീണു. കർഷക നേതാവ് രാകേഷ് ടികായത്ത് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സ്റ്റേജ് തകർന്നുവീണിട്ടുള്ളത്. ഇതോടെ രാകേഷ് ടിക്കായത്ത് ഉൾപ്പെടെ വേദിയിലുണ്ടായിരുന്നവർ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ സ്റ്റേജ് തകർന്നുവീണ് ആർക്കും പരിക്കേറ്റതായി വിവരമില്ല. സ്റ്റേജ് തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
Farmers stage collapsed in Haryana

ഹരിയാണ ഖാപ് ആണ് കിസാൻ പഞ്ചായത്ത് സംഘടിപ്പിച്ചത്. ദില്ലിയിൽ കർഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ നിരവധി കിസാൻ പഞ്ചായത്തുകളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. കർഷക സമരത്തിനന്റെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ കർഷകരെ അറിയിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. ഹരിയാണയിൽ നടക്കുന്ന ആദ്യത്തെ ഖാപ് പഞ്ചായത്താണ് ഇത്.

photo-2021-02-03

കർഷകരുടെ ട്രാക്ടർ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കർഷക നേതാക്കൾ പഞ്ചായത്തുകളിൽ നിന്ന് പിന്തുണ നേടിക്കൊണ്ടിരിക്കുകയാണ്. മുസാഫർനഗർ, മഥുര, ബാഗ്പത് എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാപഞ്ചായത്തുകൾ ഉണ്ടായിരുന്നു. രാകേഷ് ടിക്കൈറ്റ് ആദ്യമായി പങ്കെടുത്തത് ജിന്ദ് ആയിരുന്നു. കിസാൻ പഞ്ചായത്തിനായി 50,000 പേർക്കുള്ള ഒരുക്കങ്ങൾ നടത്തിയതായി സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നു. രാകേഷ് ടികായത്ത് വേദിയിലെത്തിയതോടെ കൂടുതൽ പേർ വേദിയിലേക്കെത്തിയതാണ് സ്റ്റേജ് തകരുന്നതിൽ കലാശിച്ചിട്ടുള്ളതെന്നാണ് സൂചന.

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ച്‌ മുൻ‌കൂട്ടി തീരുമാനിച്ച വഴിയിൽ നിന്ന് വ്യതിചലിക്കുകയും ഐ‌ടി‌ഒയിലും ചെങ്കോട്ടയിലും ദില്ലിയിലെ മറ്റ് ഭാഗങ്ങളിലും വെച്ച് പൊലീസുമായി സംഘർഷമുണ്ടാകുകയും ചെയ്തതോടെ കർഷക നേതാക്കൾക്കെതിരെ പോലീസ് കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. തന്റെ ജീവിതം അവസാനിപ്പിക്കുമെന്നും എന്നാൽ പ്രതിഷേധം പിൻവലിക്കില്ലെന്നുമുള്ള നിലപാടിലാണ് രാകേഷ് ടിക്കായത്ത്.

English summary
Jind mahapanchayat: Rakesh Tikait, farmer leaders fall as stage collapses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X