കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടികളുടെ പാദസ്വരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധമാറ്റും; വിവാദ പരാമർശവുമായി മന്ത്രി

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
വിവാദ പരാമർശവുമായി മന്ത്രി | Oneindia Malayalam

ചെന്നൈ: പെൺകുട്ടികളുടെ പാദസ്വരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധതെറ്റിക്കുമെന്ന കണ്ടുപിടുത്തവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യൻ. പെൺകുട്ടികൾ പാദസ്വരം അണിഞ്ഞ് സ്കൂളിലെത്തുന്നത് ആൺകുട്ടികളെ അസ്വസ്ഥരാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഗോബിച്ചെട്ടിപ്പാളയം ടൗൺ ഹയർസെക്കന്ററി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന.

തമിഴ്നാട്ടിലെ സ്കൂളുകളിൽ പെൺകുട്ടികൾ പാദസ്വരവും പൂക്കളും അണിഞ്ഞു വരുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരോധനം ഏർപ്പെടുത്തിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

anklets

തന്റെ അറിവിൽ വിദ്യാഭ്യാസ വകുപ്പ് അങ്ങനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ല. കുട്ടികൾ മോതിരം അണിഞ്ഞ് സ്തൂളിലെത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എങ്ങനെയാണ് നഷ്ചപ്പെട്ടത് എന്നറിയാതെ പലരെയും അനാവശ്യമായി സംശയിക്കും. പാദസ്വരത്തിന്റെ കിലുക്കം പഠനത്തിൽ നിന്നും ആൺകുട്ടികളുടെ ശ്രദ്ധതിരിക്കും. എന്നാൽ പൂക്കൾ ചൂടുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

കാത്തിരുന്ന് തിരിച്ചടിച്ച് ഊർമിള ഉണ്ണി; ഇത് ദൈവം കൊടുത്തത്, അമ്മയോട് കളിച്ചാൽ ഇങ്ങനെയിരിക്കുംകാത്തിരുന്ന് തിരിച്ചടിച്ച് ഊർമിള ഉണ്ണി; ഇത് ദൈവം കൊടുത്തത്, അമ്മയോട് കളിച്ചാൽ ഇങ്ങനെയിരിക്കും

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബാഹ്യശക്തികൾ നിയന്ത്രിച്ചിരുന്നു; ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബാഹ്യശക്തികൾ നിയന്ത്രിച്ചിരുന്നു; ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്

English summary
jingling of girls's anklets will distract boy students, says tamilnadu minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X