കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ ഓഫറുകളുമായി ടെലികോം കമ്പിനികള്‍; ഏതെടുക്കും എന്ന ആശങ്കയില്‍ ഉപയോക്താക്കള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ടെലികോം കമ്പിനികളായ ജിയോയും, എയര്‍ടെല്ലും വിഐ (വോഡാഫോണ്‍, ഐഡിയ) എന്നീ കമ്പിനികളുടെ വാര്‍ഷിക പ്രീപ്പെയ്ഡ് പ്ലാനുകളുടെ ഓഫറുകള്‍ കണ്ട് ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കള്‍. ഇതില്‍ ഏത് പ്ലാനുപയോഗിക്കുമെന്നാണ് ഇപ്പോള്‍ ഉപയോക്താക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അസം: നൈറ്റ് കർഫ്യൂ, സൗജന്യ കോവിഡ് ചികിത്സ ബിപിഎല്ലുകാർക്ക് മാത്രംനിയന്ത്രണങ്ങള്‍ കടുപ്പിച്ച് അസം: നൈറ്റ് കർഫ്യൂ, സൗജന്യ കോവിഡ് ചികിത്സ ബിപിഎല്ലുകാർക്ക് മാത്രം

1000ത്തിനും 3000നുമിടയിലാണ് വിവിധ പ്ലാനുകള്‍ കമ്പിനികള്‍ ഉപഭോക്താക്കളായി ഒരുക്കിവച്ചിരിക്കുന്നത്. പ്ലാനുകളുചെ കാലാവധി 365 ദിവസമാണ്. 3000 രൂപയില്‍ കൂടുതല്‍ വിലയുള്ള പ്ലാനുകള്‍ ചെലവേറിയ വാര്‍ഷിക പ്ലാനുകളാണെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഈ പ്ലാനുകള്‍ക്ക് ഡാറ്റയും സ്ട്രീമിംഗ് ആനുകൂല്യങ്ങളും ധാരാളമുണ്ട്.

1

അത് ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് ഉപയോഗിക്കാന്‍ സാധിക്കുക. ജനുവരി 7 വരെ പ്രത്യേക ഓഫറായി 365 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന 2545 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ജിയോ നിലവില്‍ നല്‍കുന്നുണ്ട്. പ്രതിദിനം 1.5 ജിബി, അണ്‍ലിമിറ്റഡ് വോയ്സ്, പ്രതിദിനം 100 പ്രാദേശിക, ദേശീയ എസ്എംഎസ് എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ജിയോടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് ആക്സസ് നല്‍കുന്നു. ജിയോയുടെ വെബ്സൈറ്റില്‍ ഇപ്പോള്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് കീഴിലുള്ള പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാണ്.

ദിലീപ് ആലുവ നഗരസഭയുടെ മുഖ്യാതിഥി, ജനപ്രിയനൊപ്പം ജെബി മേത്തറും, കോണ്‍ഗ്രസും കുരുക്കിലേക്ക്ദിലീപ് ആലുവ നഗരസഭയുടെ മുഖ്യാതിഥി, ജനപ്രിയനൊപ്പം ജെബി മേത്തറും, കോണ്‍ഗ്രസും കുരുക്കിലേക്ക്

2

എയര്‍ടെല്‍ 3359 രൂപയുടെ പ്രീപെയ്ഡ് പ്രതിദിനം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളില്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യം ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ ആനുകൂല്യം, അപ്പോളോ 24 സര്‍ക്കിളുകള്‍, സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍, ഫാസ്ടാഗില്‍ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂണുകള്‍, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയാണ് ലഭിക്കുക. കൂടാതെ എയര്‍ടെല്‍ 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആനുകൂല്യങ്ങളൊഴികെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

3

താരതമ്യേന കുറഞ്ഞ വിലയില്‍, ജിയോ 3119 രൂപയ്ക്ക് ഒരു പ്രീപെയ്ഡ് പ്ലാന്‍ നല്‍കുന്നത്. അത് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും സഹിതം 2 ജിബി പ്രതിദിന ഡാറ്റയിലേക്ക് ആക്‌സസ് നല്‍കുന്നു. ഈ പ്ലാന്‍ 10 ജിബി അധിക ഡാറ്റയിലേക്കും ആക്സസ് നല്‍കുന്നു. ഈ പ്ലാന്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ ഒരു വര്‍ഷത്തെ ആക്സസും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്സസും നല്‍കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആനുകൂല്യമില്ലാതെ 365 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 2879 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും ജിയോ നല്‍കുന്നുണ്ട്.

പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണം ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിന്പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണം ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിന്

4

വോഡാഫോണ്‍ ഐഡിയ അല്ലെങ്കില്‍ (വിഐ) 3099 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാന്‍ ഉണ്ട്, അത് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100എസ്എംഎസ് ഉം ഉള്ള 1.5ജിബി പ്രതിദിന ഡാറ്റ നല്‍കുന്നു. ഈ പ്ലാന്‍ രാത്രി മുഴുവനും, വാരാന്ത്യ ഡാറ്റ റോള്‍ ഓവര്‍ ആനുകൂല്യം, വിഐ സിനിമകളിലേക്കും ടിവിയിലേക്കും ആക്സസ് നല്‍കുന്നു, കൂടാതെ ഡാറ്റാ ഡിലൈറ്റുകളോടൊപ്പം എല്ലാ മാസവും 2ജിബി വരെ ബാക്കപ്പ് ഡാറ്റയും നല്‍കുന്നു. മേല്‍പ്പറഞ്ഞ പ്ലാനിന് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന 2899 രൂപ വിലയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്രീപെയ്ഡ് പ്ലാനും വിഐ വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ ഡീസ്‌നി+ ഹോട്ട്‌സ്‌റഅറാര്‍ ആനുകൂല്യം ഇല്ല.

5

മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ നോക്കുമ്പോള്‍, ജിയോയുടെ 3119 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഏറ്റവും പ്രയോജനപ്രദമാണെന്ന് തോനുന്നുവെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. കാരണം ഇത് 365 ദിവസത്തേക്ക് സ്ട്രീമിംഗ് ആനുകൂല്യങ്ങളോടെ 2 ജിബി പ്രതിദിന ഡാറ്റ നല്‍കുന്നു. 3099 രൂപയ്ക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാറിനൊപ്പം വിഐ അതിന്റെ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, മറ്റ് ടെലികോം കമ്പനികള്‍ 2 ജിബി പ്രതിദിന ഡാറ്റ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇത് 1.5 ജിബി പ്രതിദിന ഡാറ്റ മാത്രമാണ് നല്‍കുന്നത്.

ഡോക്ടര്‍, ഇംഗ്ലീഷ് അധ്യാപക ഒഴിവ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: തൊഴിൽ അവസരങ്ങൾ അറിയാംഡോക്ടര്‍, ഇംഗ്ലീഷ് അധ്യാപക ഒഴിവ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: തൊഴിൽ അവസരങ്ങൾ അറിയാം

Recommended Video

cmsvideo
Karnataka extended weekend curfew | Oneindia Malayalam

English summary
jio, airtel, and vi companies with great offers, the coustomers are confused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X