കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി; നടന്നത് വന്‍ കളികള്‍, ധനമന്ത്രാലയം എതിര്‍ത്തിട്ടും...

Google Oneindia Malayalam News

Recommended Video

cmsvideo
ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി | Oneindia Malayalam

ദില്ലി: തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെത് ദുരൂഹ നീക്കങ്ങള്‍. തുടങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കരുതെന്ന് ധനമന്ത്രാലയം താക്കീത് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ധനവിനിയോഗ വകുപ്പ് പ്രത്യേക കുറിപ്പ് കൈമാറിയിരുന്നു.

07

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ തുടങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് ഒരിക്കലും ശ്രേഷ്ഠ പദവി നല്‍കരുതെന്നും വ്യക്തമാക്കിയായിരുന്നു കുറിപ്പ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മാനവവിഭവ ശേഷി മന്ത്രാലയം അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക പദവി നല്‍കിയത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

രാജ്യത്തെ ആറ് സ്ഥാപനങ്ങള്‍ക്കാണ് കഴിഞ്ഞ മാസം ആദ്യവാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത്. മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ് സി), ബിഐടിഎസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നിവയ്‌ക്കെല്ലാം ശ്രേഷ്ഠ പദവി നല്‍കിയിരുന്നു. ഇതോടൊപ്പമാണ് നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനും മാനവവിഭവ ശേഷി മന്ത്രാലയം പദവി നല്‍കിയത്.

രാജ്യത്തെ പ്രധാന കലാലയങ്ങളായ ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ അവഗണിച്ച് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക പദവി നല്‍കിയത് വിവാദമായിരുന്നു. ആദ്യം 20 സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു തീരമാനം. എന്നാല്‍ ലോക റാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് ഇത് ആറാക്കി ചുരുക്കുകയായിരുന്നു.

English summary
HRD Ministry was warned against granting 'Institute of Eminence' tag to Jio Institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X