ജിയോ വരിക്കാര്‍ക്ക് ഓഫര്‍ മേള; പ്രീപ്പെയ്ഡ് റീചാര്‍ജുകള്‍ക്ക് 200 രൂപ ക്യാഷ്ബാക്ക്, ഓഫര്‍ ഇങ്ങനെ
മുംബൈ: ടെലികോം രംഗത്തെ ഭീമനായ റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോയുടെ പുതുക്കിയ പ്രാപ്പെയ്ഡ് പ്ലാനുകള്‍ ഈ മാസം ആദ്യം നിലവില്‍ വന്നിരുന്നു. 25 ശതമാനത്തോളമാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മറ്റ് ടെലികോം കമ്പിനികളായ വിഐ, എയര്െടെല് എന്നിവ ചാര്‍ജ് കൂട്ടിയതിനെ തുടര്‍ന്നാണ് ജിയോയും ചാര്‍ജ് കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച 20 ശതമാനം ക്യാഷ് ബാക്ക് പ്ലാനുകളും കമ്പിനി പരിഷ്കരിച്ചിട്ടുണ്ട്. 249, 555, 599 എന്നിങ്ങനെയായിരുന്നു പ്നലാനുകള്. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 200 രൂപ ക്യാഷ് ബാക്ക് ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

റീചാര്‍ജ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് ക്യാഷ് ക്രെഡിറ്റ് ആകുമെന്നും കമ്പിനി അറിയി്ച്ചു. ജിയോ റീചാര്‍ജ്, ജിയോമാര്‍ട്ട്, റിലയന്‍സ് സ്മാര്‍ട്ട്, അജിയോ, റിലയന്‍സ് ട്രെന്‍ഡ്സ്, റിലയന്‍സ് ഡിജിറ്റല്‍, നെറ്റ്മെഡ്സ് എന്നിവയുള്‍പ്പെടെയുള്ള റിലയന്‍സ് റീട്ടെയില്‍ ചാനലുകള്‍ വഴിയും സ്റ്റോറുകള്‍ വഴിയും ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും.

ജിയോയുടെ പുതുക്കിയ പ്ലാനുകളായ, 299, 666, 719 എന്നീ പ്ലാനുകള്‍ക്കും 20 ശതമാനം ഓഫര്‍ ബാധകമാകുമെന്നും കമ്പിനി അറിയിച്ചു. 299 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളോടൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും നല്‍കും.

666 രൂപ വിലയുള്ള അടുത്ത പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളിലേക്കുള്ള ആക്സസ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും നല്കുന്നു. 719 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട് കൂടാതെ ജിയോ ആപ്പുകളിലേക്ക് ആക്സസ് നല്കുന്നു. ഈ പ്ലാനുകളില്‍ ഉപയോക്താക്കള്‍ക്ക് 144 രൂപ വരെ ക്യാഷ്ബാക്ക് മൂല്യത്തിന് അര്‍ഹതയുണ്ടെന്ന് കമ്പിനി അധികൃതര്‍ അറിയിക്കുന്നത്.

719 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് പുറമെ 84 ദിവസത്തെ വാലിഡിറ്റിയുള്ള 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ജിയോ നല്കുന്നു. പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയിലേക്ക് ആക്സസ് നല്കുന്നു. ഇത് ജിയോ ആപ്പുകളിലേക്കും ആക്സസ് നല്കുന്നു. 84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ നല്കുന്ന 666 രൂപ വിലയുള്ള മറ്റൊരു പ്ലാന്‍ ജിയോയിലുണ്ട്.

ഇത് ജിയോ ആപ്പുകളിലേക്കുള്ള ആക്സസിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്. ജിയോയുടെ 329 രൂപയും 555 രൂപയും വിലയുള്ള പ്ലാനുകള്‍ യഥാക്രമം 395 രൂപയായും 666 രൂപയായും ഉയര്ച്ചിയിട്ടുണ്ട്. രണ്ട് പ്ലാനുകളും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് ലഭിക്കുക.കൂടാതെ വെവ്വേറെ 6 ജിബി ഡാറ്റയും 1.5 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.

കൂടാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉള്‍പ്പെടെ പ്രതിദിന ഡാറ്റയായി 3ജിബി ലഭിക്കുന്ന 499, 666, 888 രൂപ പ്ലാനുകള്‍ ജിയോ നിര്‍ത്തലാക്കി. പുതുക്കിയ 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകള്‍ പ്രഖ്യാപന സമയത്ത് ടെലികോം ഓപ്പറേറ്റര്‍ പുറത്തിറക്കിയ താരിഫ് വര്‍ദ്ധന പട്ടികയുടെ ഭാഗമയിരിക്കില്ല. നാല് പ്രീപ്പെയ്ഡ് പ്ലാനുകള്‍ക്കാണ് ജിയോ നിലവില്‍ 3 ജിബി ഡാറ്റ നല്‍കുന്നത്.
Recommended Video

419 രൂപ, 601 രൂപ, 1199 രൂപ, 4199 രൂപ എന്നിവയാണ്. 419 രൂപ, 601 രൂപ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയ്ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നല്കുന്നു. 601 രൂപ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യത്തോടെയാണ് വരുന്നത്. ഈ പ്ലാനില്‍ 6 ജിബി അധിക ഡാറ്റയും ലഭിക്കും.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications