ജിയോയുടെ പ്ലാന്‍നിരക്ക് ഉയര്‍ത്തുന്നു, ഡിസംബര്‍ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഉയര്‍ത്തിയത് 25 ശതമാനം
മുംബൈ: എയര്‍ടെല്ലിന് പിന്നാലെ റിലയന്‍സ് ജിയോയും പ്രീപ്പെയ്ഡ് വരിക്കാരുടെ അണ്‍ലിമിറഅറഡ് പ്ലാനുകളുടെ താരീഫ് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസം, എയര്‍ടെല്‍, ഐഡിയ എന്നിവര്‍ അവരുടെ പ്ലാന്‍ 25 ശതമാനം ഉയര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് ജിയോയും ഉയര്‍ത്താനൊരുങ്ങുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ അണ്‍ലിമിറ്റഡ് പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിയോ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ആരംഭിച്ചത് നേരത്തെ 71 രൂപയ്ക്കായിരുന്നു.പുതുക്കിയ പ്ലാന്‍ പ്രകാരം 91 രൂപയ്ക്കായിരിക്കും ഇനി ഡിസംബര്‍ ഒന്ന് മുതല്‍ ലഭിക്കുക. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഏറ്റവും ചെറിയ പ്രീപ്പെയ്ഡ് പ്ലാനായിരുന്ന 129 രൂപയുടെ പ്ലാന്‍ ഇനി ലഭിക്കുക. 155 രൂപക്കായിരിക്കും. 28 ദിവസത്തേക്ക് 2ജിബി ഡാറ്റ, 300 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിങ്ങനെയാണ് 129 രൂപയുടെ പ്ലാനിലുണ്ടായിരുന്നത്.

ഇതാണ് ഇനി 155 രൂപയായി ഉയര്‍ത്തിയത്. ജിയോയുടെ പ്രീപ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിച്ചികൊണ്ടിരുന്ന 149 ന്റെ 199 രൂപയുടെയുടെയും പ്ലാനുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 179ും 239ും രൂപക്കായിരിക്കും ലഭിക്കുക, 149 രൂപക്ക് ലഭിച്ചിരുന്ന 1ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്ലിമ്റ്റഡ് കോള്‍ എന്നിവ തന്നെയായിരിക്കും 179 രൂപയുടെ പ്ലാനിനും ലഭിക്കുക. 199 രൂപയുടെ പ്ലാനിന് ലഭിച്ചിരുന്ന 1.5 ജീബി ഡാറ്റ, 100 എസ്എംഎസ,് അണ്‍ലിമിറ്റഡ് കോള്‍ എന്നിവ തന്നെയായിരിക്കും 239 രൂപക്കും ലഭിക്കുകയെന്നും ജിയോ അറിയിച്ചു.

249 രൂപക്ക് ലഭിച്ച് കൊണ്ടിരുന്ന ദിനംപ്രതി 2ജീബി ഡാറ്റ, 100 എസ്എംഎസ് , അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ഇനി ലഭിക്കുക 299 രൂപക്കുമായിരിക്കും. 329 രൂപക്ക് 84 ദിവസത്തേക്ക് ലഭിച്ച്കൊണ്ടിരുന്ന 6 ജീബി, അണ്‍ലിമിറ്റഡ് കോള്‍, 1000എസ്എംഎസ് എന്ന പ്ലാന്‍ ഇനി ലഭിക്കുക 395 രൂപക്കുമായിരിക്കും. പ്ലാനിന്റെ വാലിഡിറ്റിയോ ബെനിഫിറ്റോ വര്‍ധിപ്പിക്കാതെ പ്ലാനിന്റെ തുക മാത്രമാണ് ജിയോ വര്ധിപ്പിച്ചിര്ിക്കുന്നത്. പ്ലാനുകളുടെ പഴയ തുകയും പുതിയ തുകയും ഇങ്ങനെ, ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 75 രൂപക്ക് 28 ദിവസം ലഭിച്ചിരുന്ന പ്ലാന്‍ ലഭിക്കുക 99 രൂപക്ക്.

മറ്റ് ഫോണ്‍ ഉപയോക്താക്കള്‍ക്ക്. 129 ന്റേത് 155 രൂപ, 149ന്റെത് 179 രൂപ, 199 ന്റെ 239 രൂപ, 249 ന്റെത് 299 രൂപ, 399 ന്റെത് 479 രൂപ, 444ന്റെ 533 രൂപ, 329 ന്റെത് 395 രൂപ, 555 ന്റെത് 666 രൂപ, 599 ന്റെത് 719 രൂപ, 1299 ന്റെത് 1559 രൂപ, 2399 ന്റെത്, 2879 രൂപ ഇങ്ങനെയാണ് പുതിയ നിരക്ക്. ഇവക്ക് പുറമെ ആഡ് ഓണ്‍ ഡാറ്റയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 51 രൂപക്ക് ആറ് ജീബി ലഭിച്ചിരുന്നത് ഇനി 61 രൂപ നല്‍കണം, 101 രൂപക്ക് 12 ജിബി ലഭിച്ചിരുന്നത്. 121 രൂപ നല്‍കണം, 251 രൂപക്ക് 50 ജീബി ലഭിച്ചിരുന്നത് ഇനി 301 രൂപയും നല്‍കണം.

കഴിഞ്ഞ ദിവസം ഐഡിയ, വോഡഫോണ്‍ വിഐയും അവരുടെ താരീഫ് ഉയര്‍ത്തിയിരുന്നു. ഇത് നവമ്പര്‍ 25 മുതല്‍ നിലവില്‍ വരികയും ചെയ്തു. അതിന് മുമ്പ് എയര്‍ടെല്ലും അവരുടെ പ്ലാനുകളുടെ നിരക്ക്ും വര്‍ധിപ്പിച്ചിരുന്നു. വിഐയുടെ ഏറ്റവും ചെറിയ പ്ലാനായ 79 രൂപയുടെ പ്ലാന്‍ 99 രൂപയായും, ഏറ്റവും വലിയ പ്ലാനായ 23,99 രൂപയുടെ പ്ലാന്‍ 28,99 രൂപയുമായാണ് ഉയര്‍ത്തിയത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications