കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ പ്ലാന്‍നിരക്ക് ഉയര്‍ത്തുന്നു, ഡിസംബര്‍ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഉയര്‍ത്തിയത് 25 ശതമാനം

Google Oneindia Malayalam News

മുംബൈ: എയര്‍ടെല്ലിന് പിന്നാലെ റിലയന്‍സ് ജിയോയും പ്രീപ്പെയ്ഡ് വരിക്കാരുടെ അണ്‍ലിമിറഅറഡ് പ്ലാനുകളുടെ താരീഫ് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസം, എയര്‍ടെല്‍, ഐഡിയ എന്നിവര്‍ അവരുടെ പ്ലാന്‍ 25 ശതമാനം ഉയര്‍ത്തിയിരുന്നു ഇതിന് പിന്നാലെയാണ് ജിയോയും ഉയര്‍ത്താനൊരുങ്ങുന്നത്.

സൂക്ഷിച്ചോ... ആപ്പുകൾ ആപ്പിലാക്കും നിങ്ങളെ... കടമെടുത്ത യുവാവിന് കിട്ടിയത് മോർഫ് ചെയ്ത ചിത്രങ്ങള്‍...സൂക്ഷിച്ചോ... ആപ്പുകൾ ആപ്പിലാക്കും നിങ്ങളെ... കടമെടുത്ത യുവാവിന് കിട്ടിയത് മോർഫ് ചെയ്ത ചിത്രങ്ങള്‍...

ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ അണ്‍ലിമിറ്റഡ് പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജിയോ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ആരംഭിച്ചത് നേരത്തെ 71 രൂപയ്ക്കായിരുന്നു.പുതുക്കിയ പ്ലാന്‍ പ്രകാരം 91 രൂപയ്ക്കായിരിക്കും ഇനി ഡിസംബര്‍ ഒന്ന് മുതല്‍ ലഭിക്കുക. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഏറ്റവും ചെറിയ പ്രീപ്പെയ്ഡ് പ്ലാനായിരുന്ന 129 രൂപയുടെ പ്ലാന്‍ ഇനി ലഭിക്കുക. 155 രൂപക്കായിരിക്കും. 28 ദിവസത്തേക്ക് 2ജിബി ഡാറ്റ, 300 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിങ്ങനെയാണ് 129 രൂപയുടെ പ്ലാനിലുണ്ടായിരുന്നത്.

'ജനങ്ങളെ മുന്‍ നിര്‍ത്തി പരിശോധനകള്‍ ആവര്‍ത്തിക്കും'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ്റിയാസ്'ജനങ്ങളെ മുന്‍ നിര്‍ത്തി പരിശോധനകള്‍ ആവര്‍ത്തിക്കും'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ്റിയാസ്

2

ഇതാണ് ഇനി 155 രൂപയായി ഉയര്‍ത്തിയത്. ജിയോയുടെ പ്രീപ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിച്ചികൊണ്ടിരുന്ന 149 ന്റെ 199 രൂപയുടെയുടെയും പ്ലാനുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 179ും 239ും രൂപക്കായിരിക്കും ലഭിക്കുക, 149 രൂപക്ക് ലഭിച്ചിരുന്ന 1ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമ്റ്റഡ് കോള്‍ എന്നിവ തന്നെയായിരിക്കും 179 രൂപയുടെ പ്ലാനിനും ലഭിക്കുക. 199 രൂപയുടെ പ്ലാനിന് ലഭിച്ചിരുന്ന 1.5 ജീബി ഡാറ്റ, 100 എസ്എംഎസ,് അണ്‍ലിമിറ്റഡ് കോള്‍ എന്നിവ തന്നെയായിരിക്കും 239 രൂപക്കും ലഭിക്കുകയെന്നും ജിയോ അറിയിച്ചു.

3

249 രൂപക്ക് ലഭിച്ച് കൊണ്ടിരുന്ന ദിനംപ്രതി 2ജീബി ഡാറ്റ, 100 എസ്എംഎസ് , അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ഇനി ലഭിക്കുക 299 രൂപക്കുമായിരിക്കും. 329 രൂപക്ക് 84 ദിവസത്തേക്ക് ലഭിച്ച്‌കൊണ്ടിരുന്ന 6 ജീബി, അണ്‍ലിമിറ്റഡ് കോള്‍, 1000എസ്എംഎസ് എന്ന പ്ലാന്‍ ഇനി ലഭിക്കുക 395 രൂപക്കുമായിരിക്കും. പ്ലാനിന്റെ വാലിഡിറ്റിയോ ബെനിഫിറ്റോ വര്‍ധിപ്പിക്കാതെ പ്ലാനിന്റെ തുക മാത്രമാണ് ജിയോ വര്‍ധിപ്പിച്ചിര്ിക്കുന്നത്. പ്ലാനുകളുടെ പഴയ തുകയും പുതിയ തുകയും ഇങ്ങനെ, ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 75 രൂപക്ക് 28 ദിവസം ലഭിച്ചിരുന്ന പ്ലാന്‍ ലഭിക്കുക 99 രൂപക്ക്.

ദത്ത് വിവാദം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കി അനുപമയും അജിത്തുംദത്ത് വിവാദം; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കി അനുപമയും അജിത്തും

4

മറ്റ് ഫോണ്‍ ഉപയോക്താക്കള്‍ക്ക്. 129 ന്റേത് 155 രൂപ, 149ന്റെത് 179 രൂപ, 199 ന്റെ 239 രൂപ, 249 ന്റെത് 299 രൂപ, 399 ന്റെത് 479 രൂപ, 444ന്റെ 533 രൂപ, 329 ന്റെത് 395 രൂപ, 555 ന്റെത് 666 രൂപ, 599 ന്റെത് 719 രൂപ, 1299 ന്റെത് 1559 രൂപ, 2399 ന്റെത്, 2879 രൂപ ഇങ്ങനെയാണ് പുതിയ നിരക്ക്. ഇവക്ക് പുറമെ ആഡ് ഓണ്‍ ഡാറ്റയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 51 രൂപക്ക് ആറ് ജീബി ലഭിച്ചിരുന്നത് ഇനി 61 രൂപ നല്‍കണം, 101 രൂപക്ക് 12 ജിബി ലഭിച്ചിരുന്നത്. 121 രൂപ നല്‍കണം, 251 രൂപക്ക് 50 ജീബി ലഭിച്ചിരുന്നത് ഇനി 301 രൂപയും നല്‍കണം.

5

കഴിഞ്ഞ ദിവസം ഐഡിയ, വോഡഫോണ്‍ വിഐയും അവരുടെ താരീഫ് ഉയര്‍ത്തിയിരുന്നു. ഇത് നവമ്പര്‍ 25 മുതല്‍ നിലവില്‍ വരികയും ചെയ്തു. അതിന് മുമ്പ് എയര്‍ടെല്ലും അവരുടെ പ്ലാനുകളുടെ നിരക്ക്ും വര്‍ധിപ്പിച്ചിരുന്നു. വിഐയുടെ ഏറ്റവും ചെറിയ പ്ലാനായ 79 രൂപയുടെ പ്ലാന്‍ 99 രൂപയായും, ഏറ്റവും വലിയ പ്ലാനായ 23,99 രൂപയുടെ പ്ലാന്‍ 28,99 രൂപയുമായാണ് ഉയര്‍ത്തിയത്.

ലഡാക്കില്‍ ചൈനയുടെ മിസൈല്‍ റെജിമെന്റ്, ഹൈവേ നിര്‍മാണം, ഞെട്ടിച്ച് റിപ്പോര്‍ട്ട്ലഡാക്കില്‍ ചൈനയുടെ മിസൈല്‍ റെജിമെന്റ്, ഹൈവേ നിര്‍മാണം, ഞെട്ടിച്ച് റിപ്പോര്‍ട്ട്

English summary
Geo raises prepaid plan rates with effect from December 1 Thus the revised rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X