കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സൗജന്യമില്ല: ഫൈബര്‍ സേവനം പണമടച്ചാല്‍ മാത്രം, ഉപയോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി ജിയോ

Google Oneindia Malayalam News

കൊല്‍ക്കത്ത: ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ട‍ടി നല്‍കി റിലയന്‍സ് ജിയോ. മൂന്ന് ദിവസത്തെ സൗജന്യ സര്‍വീസാണ് ഡിസംബര്‍ മൂന്നോടെ അവസാനിപ്പിച്ചിട്ടുള്ളത്. നിലവിലെ ഉപയോക്താക്കളോട് ആവശ്യമുള്ള ബ്രോഡ് ബാന്‍ഡ് പാക്ക് തിരഞ്ഞെടുക്കാനാണ് ജിയോ ഇന്‍ഫോകോം നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ ഉപയോക്താക്കള്‍ക്കുള്ള പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടെലികോം രംഗത്തെ വരുമാനം വ‍ര്‍ധനവ് കുത്തനെ ഉയ‍ര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക് നിരക്കുയര്‍ത്തിയിട്ടുള്ളത്. റിലയന്‍സ് ജിയോയ്ക്ക് പുറമേ ഐഡിയ- വോഡ‍ഫോണും നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

 എസ്പിജി ബില്‍ ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും നിയമം ഒരുപോലെയെന്ന് അമിത് ഷാ!! എസ്പിജി ബില്‍ ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും നിയമം ഒരുപോലെയെന്ന് അമിത് ഷാ!!

രണ്ടാഴ്ചക്കകം ജിയോ ഫൈബര്‍ സര്‍വീസിന് ഇന്ത്യയിലൊട്ടാകെ വാണിജ്യാടിസ്ഥാനത്തില്‍ പണം ഈ
ടാക്കി തുടങ്ങും. എല്ലാ ജിയോ ഫൈബര്‍ ഉപയോക്താക്കളും 2500 രൂപയാണ് കണക്ഷെടുക്കുന്നതിനായി നല്‍കിയിട്ടുണ്ട്. തിരിച്ചു നല്‍കാവുന്ന തുകയാണിത്. രാജ്യത്തെ വലിയ മെട്രോ നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നത്. സെപ്തംബറിലാണ് ഔദ്യോഗികമായി ഫൈബര്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സൗജന്യ സേവനം നല്‍കിവന്നിരുന്നു. അഞ്ച് ലക്ഷം ഉപയോക്താക്കളാണ് ഇക്കാലയളവിനുള്ളില്‍ ജിയോ ഫൈബര്‍ അംഗത്വമെടുത്തത്. ഒരു മാസം പിന്നിട്ടതോടെ സൗജന്യ സേവനം നി‍ര്‍ത്തലാക്കുകയും ചെയ്തിരുന്നു. നിലവിലുള്ള ജിയോ ഉപയോക്താക്കളു‍ടെ സൗജന്യ ഹോം ബ്രോഡ്ബാന്‍ഡ് സേവനം അവസാനിക്കുകയും ഇന്റര്‍ നെറ്റ് സേവനത്തിനായി പ്രത്യേകം പ്ലാനുകള്‍ തിര‍ഞ്ഞെടുത്ത് മാറേണ്ടതായും വരും.

jiofibre-15753747

699 രൂപ മുതല്‍ 8,499 രൂപവരെയുള്ള പ്ലാനുകളാണ് ജിയോ ഫൈബറിനുള്ളത്. ഗെയിംഗ്, ഹോം നെറ്റ് വര്‍ക്ക് ഷെയറിംഗ്, ടിവി വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സിംഗ്, ഡിവൈസ് സെക്യൂരിറ്റി എന്നിവയാണ് ഫൈബറില്‍ ലഭ്യമാകുന്ന സേവനങ്ങള്‍. ജിയോ ഫൈബറിന്റെ ബ്രോഡ് ബാന്‍ഡ‍് സേവനങ്ങളുടെ അടിത്തറ രണ്ട് വര്‍ഷത്തിനകം പത്ത് മില്യണിലെത്തുമെന്നാണ് ജിയോ കോര്‍പ്പറേറ്റ്സ് ഡയറക്ടര്‍ നിതിന്‍ സോണി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 700൦൦൦ ഉപയോക്താക്കളാണ് ജിയോ ഫൈബറിനുള്ളത്. 4ജി സേവനത്തിനും ബ്രോഡ‍്ബാന്റിനുമായി ജിയോയെ ഉപയോക്താക്കള്‍ ഉപയോഗപ്പെടുത്തുമെന്ന കണക്കുകൂട്ടലാണ് കമ്പനിക്കുള്ളത്. ഇന്ത്യയില്‍ നിലവില്‍ ഹോം ബ്രാഡ്ബാന്‍ഡ് സര്‍വീസില്‍ 18 ദശക്ഷം ഉപയോക്താക്കളാണുള്ളത്. ഇതില്‍ ബിഎസ്എന്‍എല്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവ ഉള്‍പ്പെടുന്നു. സെപ്തം പാദത്തില്‍ എയര്‍ടെല്ലിന് 2.35 ദശലക്ഷം ഉപയോക്താക്കളാണുണ്ടായിരുന്നത്.

English summary
Jio starts billing home broadband users
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X