കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവ് കിട്ടിയില്ലെന്ന് സിബിഐ.. സുപ്രീം കോടതിയുടെ വിമർശനം

Google Oneindia Malayalam News

ദില്ലി: ജിഷ്ണു കേസ് അന്വേഷണം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാല്‍ അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്തിമ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞ ജൂണ്‍ പതിനഞ്ചാണ് ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

ദിലീപിനൊപ്പം നിൽക്കുന്നത് ന്യൂനപക്ഷം.. തങ്ങൾക്കൊപ്പം ആയിരങ്ങൾ.. നമിതയേയും മംമ്തയേയും തള്ളി റിമദിലീപിനൊപ്പം നിൽക്കുന്നത് ന്യൂനപക്ഷം.. തങ്ങൾക്കൊപ്പം ആയിരങ്ങൾ.. നമിതയേയും മംമ്തയേയും തള്ളി റിമ

JISHNU

ബുർഖയിട്ട് 'ഹാദിയ' രാജസ്ഥാനിലും.. പ്രണയിച്ച് വിവാഹം ചെയ്തത് മുസ്ലീം യുവാവിനെ.. വില്ലനായി കോടതിബുർഖയിട്ട് 'ഹാദിയ' രാജസ്ഥാനിലും.. പ്രണയിച്ച് വിവാഹം ചെയ്തത് മുസ്ലീം യുവാവിനെ.. വില്ലനായി കോടതി

നേരത്തെ സുപ്രീം കോടതി മൂന്ന് തവണ ജിഷ്ണു കേസ് പരിഗണിച്ചപ്പോഴും സിബിഐയുടെ അഭിപ്രായം തേടിയിരുന്നു. എന്നാലിന്ന് സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് സിബിഐ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുന്‍പ് സിബിഐ നിലപാട് അറിയിച്ചില്ലെങ്കില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം കേസ് സിബിഐയ്ക്ക് പോകാതിരിക്കാന്‍ ചിലര്‍ കളിക്കുന്നുണ്ട് എന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
CBI stand at Supreme Court in Jishnu Pranoy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X