വിശ്വാസമെല്ലാം പോയി, ബിഹാര്‍ മുഖ്യമന്ത്രി രാജിവെച്ചു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു. വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് രാജി. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിക്ക് നേരത്തെ വിശ്വാസം പോയിരുന്നു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിയ മഞ്ജിയെ ജെ ഡി യു പുറത്താക്കിയിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്നും വിശ്വാസവോട്ട് തേടുമെന്നും മഞ്ജി വാശി പിടിക്കുകയായിരുന്നു.
വെറുതെ രാജിവെക്കുകയല്ല, ബിഹാര്‍ അസംബ്ലി പിരിച്ചുവിടാനും മഞ്ജി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഞ്ജി രാജിവെച്ചതോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് മുന്നില്‍ രണ്ട് സാധ്യകളാണുള്ളത്. ഒന്നുകില്‍ മഞ്ജിയുടെ ശുപാര്‍ശ അംഗീകരിച്ച് അസംബ്ലി പിരിച്ചുവിടാം. അല്ലെങ്കില്‍ നിതീഷ് കുമാറിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.

243 അംഗ ബിഹാര്‍ അസംബ്ലിയില്‍ നിതീഷ് കുമാറിന് 130 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ ഡി യുവിന്റെ 99 എം എല്‍ എമാര്‍ക്കൊപ്പം ലാലു പ്രസാദ് യാദവിന്റെയും കോണ്‍ഗ്രസിന്റെയും സി പി ഐയുടെയും എം എല്‍ എമാര്‍ നിതീഷിനെ പിന്തുണക്കും. 1 സ്വതന്ത്രനും നിതീഷിനൊപ്പമുണ്ട്. നിതീഷിന് മുഖ്യമന്ത്രിയാകാനാണ് മഞ്ജിയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. എന്നാല്‍ മഞ്ജി അവസാന നിമിഷം കാലുമാറി.
വിശ്വാസവോട്ടില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ പിന്തുണക്കാനാണ് ബി ജെ പി തീരുമാനിച്ചത്. ബിഹാറില്‍ 87 എം എല്‍ എമാരുണ്ട് പാര്‍ട്ടിക്ക്. ജെ ഡി യുവിന്റെ 12 ഉം നാല് സ്വതന്ത്രരും ചേര്‍ന്നാലും 103 പേരുടെ പിന്തുണ മാത്രമേ മഞ്ജിക്കുള്ളൂ. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയും 8 മാസം കൂടി ബാക്കിയുണ്ട്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications