കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസമെല്ലാം പോയി, ബിഹാര്‍ മുഖ്യമന്ത്രി രാജിവെച്ചു

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു. വിശ്വാസവോട്ടില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് രാജി. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിക്ക് നേരത്തെ വിശ്വാസം പോയിരുന്നു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങിയ മഞ്ജിയെ ജെ ഡി യു പുറത്താക്കിയിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്നും വിശ്വാസവോട്ട് തേടുമെന്നും മഞ്ജി വാശി പിടിക്കുകയായിരുന്നു.

വെറുതെ രാജിവെക്കുകയല്ല, ബിഹാര്‍ അസംബ്ലി പിരിച്ചുവിടാനും മഞ്ജി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഞ്ജി രാജിവെച്ചതോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് മുന്നില്‍ രണ്ട് സാധ്യകളാണുള്ളത്. ഒന്നുകില്‍ മഞ്ജിയുടെ ശുപാര്‍ശ അംഗീകരിച്ച് അസംബ്ലി പിരിച്ചുവിടാം. അല്ലെങ്കില്‍ നിതീഷ് കുമാറിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.

jitanrammanjhi

243 അംഗ ബിഹാര്‍ അസംബ്ലിയില്‍ നിതീഷ് കുമാറിന് 130 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ ഡി യുവിന്റെ 99 എം എല്‍ എമാര്‍ക്കൊപ്പം ലാലു പ്രസാദ് യാദവിന്റെയും കോണ്‍ഗ്രസിന്റെയും സി പി ഐയുടെയും എം എല്‍ എമാര്‍ നിതീഷിനെ പിന്തുണക്കും. 1 സ്വതന്ത്രനും നിതീഷിനൊപ്പമുണ്ട്. നിതീഷിന് മുഖ്യമന്ത്രിയാകാനാണ് മഞ്ജിയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. എന്നാല്‍ മഞ്ജി അവസാന നിമിഷം കാലുമാറി.

വിശ്വാസവോട്ടില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ പിന്തുണക്കാനാണ് ബി ജെ പി തീരുമാനിച്ചത്. ബിഹാറില്‍ 87 എം എല്‍ എമാരുണ്ട് പാര്‍ട്ടിക്ക്. ജെ ഡി യുവിന്റെ 12 ഉം നാല് സ്വതന്ത്രരും ചേര്‍ന്നാലും 103 പേരുടെ പിന്തുണ മാത്രമേ മഞ്ജിക്കുള്ളൂ. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനിയും 8 മാസം കൂടി ബാക്കിയുണ്ട്.

English summary
After his meeting with Bihar Governor, Jitan Ram Manjhi resigned as the Chief Minister of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X