കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതേന്ദ്ര തിവാരിയും തൃണമൂല്‍ വിട്ടു, പിന്നില്‍ സുവേന്ദു, അസന്‍സോളിലും മമതയ്ക്ക് വീഴ്ച്ച!!

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ പിടിവാശിക്ക് കാത്തുനില്‍ക്കാതെ ജിതേന്ദ്ര തിവാരിയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. ബിജെപിയില്‍ ചേരാനാണ് തീരുമാനം. നേരത്തെ അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ജിതേന്ദ്ര തിവാരി രാജിവെച്ചിരുന്നു. ഇവിടേക്ക് കേന്ദ്ര പദ്ധതികള്‍ വരുന്നതൊക്കെ മമത മുടക്കുകയാണെന്ന് തിവാരി നേരത്തെ ആരോപിച്ചിരുന്നു. തൃണമൂലിന്റെ പശ്ചിമ ബര്‍ദ്വാന്‍ ജില്ലാ പ്രസിഡന്റായിരുന്നു തിവാരി. സുവേന്ദു അധികാരിയാണ് ജിതേന്ദ്ര തിവാരിയുടെ രാജിക്ക് പിന്നിലെന്ന് വ്യക്തമാണ്. രാജിക്ക് ശേഷം സുവേന്ദുവിനെ സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ടാമനെന്നാണ് ജിതേന്ദ്ര വിശേഷിപ്പിച്ചത്.

1

മുതിര്‍ന്ന തൃണമൂല്‍ നേതാവ് ദീപ്തങ്ഷു ചൗധരിയും പാര്‍ട്ടി വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിതേന്ദ്ര തിവാരിയുമായി രഹസ്യ യോഗവും നടത്തിയിരുന്നു സുവേന്ദു. മുതിര്‍ന്ന എംപി സുനില്‍ മൊണ്ഡാലും ഈ യോഗത്തിലുണ്ടായിരുന്നു. സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരിയും സഹോദരന്‍ ദിബ്യേന്ദുവും തൃണമൂലിന്റെ സിറ്റിംഗ് എംപിരാണ്. തമ്ലുക്ക്, കാന്തി മണ്ഡലങ്ങളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. അതേസമയം സുവേന്ദു പോകുന്നത് ഇവരെയും ബാധിക്കാനാണ് സാധ്യത. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് സുവേന്ദുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 50 സീറ്റുകളില്‍ ഇവര്‍ക്കുള്ള സ്വാധീനമാണ് മമതയെ ആശങ്കപ്പെടുത്തുന്നത്.

എംഎല്‍എ സ്ഥാനം കഴിഞ്ഞ ദിവസം അധികാരി രാജിവെച്ചിരുന്നു. ഇന്ന് തൃണമൂലില്‍ നിന്നും അദ്ദേഹം രാജിവെച്ചു. ബിജെപിയുമായി ചര്‍ച്ച നടത്തി. അദ്ദേഹം പാര്‍ട്ടി പ്രവേശം ഉറപ്പിച്ചു. അമിത് ഷാ ഈ ആഴ്ച്ച ബംഗാള്‍ സന്ദര്‍ശനത്തിന് വരുന്നുണ്ട്. അപ്പോള്‍ തന്നെ സുവേന്ദു അധികാരിയുടെ പാര്‍ട്ടി പ്രവേശനവും ഉണ്ടാവും. സുവേന്ദു 11 തവണയാണ് ബംഗാളില്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയൊരുക്കാനാണ് അമിത് ഷാ ഒരുങ്ങുന്നത്. സുവേന്ദുവിന്റെ രാജി തൃണമൂലിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. മാല്‍ഡ ജില്ലയില്‍ നിന്ന് അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു. തൃണമൂല്‍ ജില്ലാ അധ്യക്ഷന്‍മാരാണ് പാര്‍ട്ടി വിട്ടത്.

ഗോബിന്ദ്പൂര്‍-മഹേഷ്പൂര്‍, ബാമണ്‍ ഗോല, പാകുവാ ഹട്ട്, ജോഗോദോള്‍, ചാന്ദ്പൂര്‍ എന്നീ ബ്ലോക്കുകളിലെ ടിഎംസി അധ്യക്ഷന്‍മാരാണ് പാര്‍ട്ടി വിട്ടത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ഒന്നുമല്ലാതിരുന്ന സമയത്താണ് നന്ദിഗ്രാം വിഷയം വന്നത്. ഇത് ആളിക്കത്തിന് സിപിഎമ്മിനെ പുറത്താക്കിയത് അധികാരിയുടെ മിടുക്കാണ്. കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് തൃണമൂലിനെ അധികാരത്തിലെത്തിച്ചത് സുവേന്ദു അധികാരിയാണ്. അതേസമയം ബര്‍ദ്വാന്‍ ഈസ്റ്റില്‍ നിന്ന് സുനില്‍ മൊണ്ഡാല്‍, എംഎല്‍എമാരായ ദീപക് ഹല്‍ദ്വാര്‍, ബിശ്വജിത്ത് കുണ്ഡു, ജിതേന്ദ്ര തിവാരി എന്നിവര്‍ മമതയ്‌ക്കെതിരെ വാളെടുത്ത് കഴിഞ്ഞു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ പിടിമുറുക്കിയതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.

English summary
jitendra tiwari quits from trinamool congress, another setback for mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X