കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതിന്‍ പ്രസാദയ്ക്ക് വകുപ്പായി, ടെക്‌നിക്കല്‍ എജുക്കേഷന്റെ ചുമതല, ബ്രാഹ്മണ നീക്കവുമായി ബിജെപി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദയെ അടക്കം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വകുപ്പുകള്‍ തീരുമാനിച്ച് ബിജെപി. ടെക്‌നിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ് ജിതിന്‍ പ്രസാദയ്ക്ക് നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് യുപിയില്‍ കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖമായിരുന്നു ജിതിന്‍ പ്രസാദ. ചത്രപാല്‍ സിംഗ് ഗംഗ്വാറിന് റവന്യൂ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. സാമൂഹി ക്ഷേമ വകുപ്പ് സഞ്ജീവ് കുമാറിന് ലഭിച്ചു. പട്ടികജാതി-ആദിവാസി ക്ഷേമ വകുപ്പിന്റെ ചുമതലയും സഞ്ജീവ് കുമാറിനാണ്. ഊര്‍ജം-പ്രളയ നിയന്ത്രണ വകുപ്പിന്റെ ചുമതല ദിനേഷ് കാഥിക്കിനാണ് ലഭിച്ചത്. സൈനിക് കല്യാണ്‍, ഹോം ഗാര്‍ഡ്, പ്രൊവിന്‍ഷ്യല്‍ രക്ഷക് ദള്‍, സിവില്‍ സെക്യൂരിറ്റി വിഭാഗം എന്നിവയുടെ ചുമതല പള്‍ട്ടു റാമിന് ലഭിച്ചു.

മോദിയെ നേരിടാന്‍ കോണ്‍ഗ്രസില്ല, അഞ്ചിടത്തേക്കായി വ്യാപിച്ച് തൃണമൂല്‍, രാഹുലിനെ വെട്ടി മമത ബാനര്‍ജിമോദിയെ നേരിടാന്‍ കോണ്‍ഗ്രസില്ല, അഞ്ചിടത്തേക്കായി വ്യാപിച്ച് തൃണമൂല്‍, രാഹുലിനെ വെട്ടി മമത ബാനര്‍ജി

1

കോഓപ്പറേറ്റീവ് വകുപ്പിന്റെ ചുമതല സംഗീത ബല്‍വന്തിനാണ് ലഭിച്ചത്. വ്യാവസായിക വികസന വകുപ്പ് ധരംവീര്‍ പ്രജാപതിക്കും ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ജിതിന്‍ പ്രസാദയും ചത്രപാല്‍ സിംഗും ഒപ്പം നാല് പേരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മന്ത്രിസഭാ പുനസംഘടന കൃത്യമായ ജാതിസമവാക്യങ്ങള്‍ കൂടി പ്രകടമായ പുനസംഘടനയായിരുന്നു യുപിയില്‍ കണ്ടത്. യാദവേതര ഒബിസി വിഭാഗത്തെയും ജാദവേതര വിഭാഗത്തെയും കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഇവര്‍.

ഏഴ് പുതുമുഖങ്ങളെയാണ് യോഗി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ജാതിസമവാക്യമായിരുന്നു ഈ ഏഴ് പേരുടെ നിയമനത്തിന് പിന്നില്‍. ഒരു ബ്രാഹ്മണ വിഭാഗം നേതാവ്, മൂന്ന് ഒബിസി, രണ്ട് പട്ടികജാതി, ഒരു പട്ടികവര്‍ഗ വിഭാഗം എന്നിങ്ങനെയാണ് മന്ത്രിമാരായി ഇടംപിടിച്ചത്. ബിജെപിയുടെ സ്ഥിരം തന്ത്രവും ഇതിന് പിന്നിലുണ്ട്. ചെറിയ വിഭാഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മൊത്തം വിഭാഗത്തിന്റെ വോട്ട് നേടുന്ന തന്ത്രമാണിത്. രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം കുറഞ്ഞ ഈ വിഭാഗം പിന്നീട് ബിജെപിയുടെ സ്ഥിരം വോട്ടര്‍മാരായി മാറുകയും ചെയ്യും. പല മണ്ഡലങ്ങളില്‍ ഈ ചെറു വിഭാഗങ്ങള്‍ വിജയങ്ങളില്‍ നിര്‍ണായക സ്വാധീന ഘടകമാകും.

ഇവര്‍ പല മണ്ഡലങ്ങളിലായിട്ടാണ് ചിതറി കിടക്കുന്നത്. അത് തന്നെയാണ് ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ബ്രാഹ്മണ വിഭാഗത്തിന്റെ വിരോധം പിടിച്ച് പറ്റിയിരിക്കുകയാണ് ബിജെപി. ഈ സാഹചര്യത്തിലാണ് ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ജിതിന്‍ പ്രസാദ മന്ത്രിസഭയില്‍ ഇടംപിടിച്ചത്. പ്രസാദയുടെ മന്ത്രിസ്ഥാനത്തോടെ ആ പ്രശ്‌നം പരിഹരിക്കാന്‍ യോഗിക്ക് സാധിക്കും. ഷാജഹാന്‍പൂര്‍ മേഖലയില്‍ വലിയ സ്വാധീനം പ്രസാദയ്ക്കുണ്ട്. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്ക് കൂടിയാണ് ബ്രാഹ്മണ വിഭാഗം. ഇവരെ കൈയ്യിലെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രസാദയുടെ ശ്രമങ്ങള്‍ വിജയിച്ചാല്‍ ബിജെപിയുടെ ഭൂരിപക്ഷം തന്നെ ഉയര്‍ന്നേക്കും.

ദിനേഷ് കാഥിക് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മീററ്റിലെ ഹസ്തിനപുര്‍ ആണ് കാഥിക്കിന്റെ മണ്ഡലം. യുപിയിലെ പല മണ്ഡലങ്ങളിലും ചെറിയ തോതില്‍ വോട്ടുള്ള വിഭാഗമാണ് കാഥിക്കുകള്‍. പശ്ചിമ യുപിയിലും ഉത്തര യുപിയിലും കിഴക്കന്‍ യുപിയിലും എല്ലാം ഇവര്‍ക്ക് വോട്ടുബാങ്കുണ്ട്. ഇവരും വിജയത്തിലെ സ്വാധീനശക്തികളാവും. കുര്‍മി വിഭാഗത്തില്‍ വരുന് നേതാവാണ് ഗംഗ്വാര്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് നേരത്തെ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. കുര്‍മി വോട്ടുകള്‍ നേടാന്‍ ഗംഗ്വാറിന്റെ വരവിന് സാധിക്കും. പ്രജാപതി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ധരംവീര്‍ പ്രജാപതിയെ ഉള്‍പ്പെടുത്തിയത്.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആദിവാസി വിഭാഗത്തിന്റെ വോട്ടുകള്‍ യുപിയില്‍ ജയിക്കാന്‍ നിര്‍ണായകമാണ്. അതിനായിട്ടാണ് സഞ്ജീവ് കുമാറിനെ ഉള്‍പ്പെടുത്തിയത്. ഗോണ്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. സോന്‍ഭദ്രയിലെ അറിയപ്പെടുന്ന എംഎല്‍എ കൂടിയാണ് അദ്ദേഹം. പല്‍ട്ടു റാം പട്ടികജാതി വിഭാഗം നേതാവാണ്. ജാദവ വിഭാഗമാണ് ഇത്. പശ്ചിമ-ഉത്തര യുപിയില്‍ ഇവര്‍ക്ക് വലിയ ശക്തിയുണ്ട്. മായാവതിയും ഈ വിഭാഗത്തിലെ അറിയപ്പെടുന്ന നേതാവ്. ബിഎസ്പിയെ വോട്ടുബാങ്ക് കൂടി ഇതിലൂടെ പൊളിക്കുകയാണ് ബിജെപി ലക്ഷ്യം. സംഗീത ബല്‍വന്ദ് ബിണ്ഡ് നിഷാദ് വിഭാഗത്തിലെ നേതാവാണ്. നൂറോളം സീറ്റുകളില്‍ നിഷാദ് വോട്ടര്‍മാര്‍ക്ക് സ്വാധീനമുണ്ട്.

English summary
jitin prasada gets technical education dept, bjp sets caste balance correct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X