കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെജെപി അധിക കാലം ഭരണത്തിലുണ്ടാവില്ല, സഖ്യം പൊളിയും, തുറന്ന് പറഞ്ഞ് ദീപേന്ദര്‍ ഹൂഡ

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ ജെജെപി ബിജെപി സഖ്യം അധിക കാലം അധികാരത്തില്‍ തുടരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡ. അധികം വൈകാതെ തന്നെ സര്‍ക്കാര്‍ വീഴുമെന്നും ദീപേന്ദര്‍ വ്യക്തമാക്കി. ബിജെപിയുമായുള്ള സഖ്യം വിരുദ്ധ സ്വഭാവമുള്ളവരുടേതാണ്. ഒരിക്കലും ഇവര്‍ തമ്മില്‍ ചേരില്ല. ജനങ്ങളെ വഞ്ചിച്ചവരെ അവര്‍ എക്കാലവും ഓര്‍ത്തുവെക്കുമെന്നും ദീപേന്ദര്‍ സിംഗ് പറഞ്ഞു.

1

ഹരിയാനയില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് ആശയങ്ങള്‍ കൊണ്ട് രണ്ട് ദിക്കില്‍ നില്‍ക്കുന്നവരാണ്. യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ആ സര്‍ക്കാര്‍ അധിക കാലം നില്‍ക്കില്ല എന്നാണ്. ജനങ്ങളെ വഞ്ചിക്കുകയും, അവര്‍ അടുത്ത തിരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാം മറക്കുമെന്നും കരുതുന്നവര്‍ ഒന്നോര്‍ക്കണം. ഇതിനെല്ലാം മറുപടി ജനങ്ങള്‍ നല്‍കുമെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കരുതുന്ന സമയത്താണ് ജെജെപി ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത്.

ഇതിനിടെ ബിഎസ്പിയും ജെജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പല കാര്യങ്ങളിലും വഴങ്ങുന്ന അല്ലെങ്കില്‍ പിന്നോക്കം പോകുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍ വരുന്നതെന്ന് ബിഎസ്പി ദേശീയ വക്താവ് സുധീന്ദ്ര ഭദോരിയ പറഞ്ഞു. ജനങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് കരുതാനാവില്ല. ബിജെപിയുടെ ശക്തി ഹരിയാനയില്‍ ക്ഷയിച്ച് വരുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും ബദോരി പറഞ്ഞു.

അതേസമയം ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗത്താല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ജെപി നദ്ദ, പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ ബാദല്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവരും ചടങ്ങിനെത്തിയിരുന്നു. സഖ്യത്തില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് ജെജെപിയാണ്.

ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയ്യിലാണ്.... ശിവസേനയുടെ വെല്ലുവിളി ഇങ്ങനെഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയ്യിലാണ്.... ശിവസേനയുടെ വെല്ലുവിളി ഇങ്ങനെ

English summary
jjp alliance wont last long says deepender hooda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X