കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിൽ തിരക്കിട്ട ചർച്ചകൾ; ജെജെപി,ബിജെപി എംഎൽഎമാർ കോൺഗ്രസിനെ ബന്ധപ്പെട്ടു? സർക്കാർ വീഴും?

Google Oneindia Malayalam News

ദില്ലി; കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ കർഷക പ്രതിഷേധം ദില്ലിയിൽ തുടരുകയാണ്. നിയമം പിൻവലിക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. കർഷകർ നിലപാട് കടുപ്പിച്ചതോടെ ബിജെപിയും കടുത്ത പ്രതിരോധത്തിലായിരിക്കുന്നത്.ഇതിനോടകം തന്നെ ചില സഖ്യകക്ഷികൾ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എൻഡിഎ ഭരിക്കുന്ന ഹരിയാനയിലും കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ ചൊല്ലി സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയും സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ശിരോമണി അകാലിദൾ

ശിരോമണി അകാലിദൾ

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആദ്യം എൻഡിഎ ബന്ധം ഉപേക്ഷിച്ചത് സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ആയിരുന്നു. നിയമത്തിനെതിരെ പഞ്ചാബിൽ പ്രതിഷേധം ശക്തമായതോടെയായിരുന്നു രണ്ട് പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധം അവസാനിപ്പിക്കാൻ ശിരോമണി അകാലിദൾ തിരുമാനിച്ചത്.

സമ്മർദ്ദം ശക്തം

സമ്മർദ്ദം ശക്തം

ഇതോടെ ഹരിയാനയിലെ എൻഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മുകളിലും സഖ്യം അവസാിപ്പിക്കാനുള്ള സമ്മർദ്ദം ശക്തമായിരുന്നു.അകാലിദളിനെ പോലെ തന്നെ കർഷകരുമായി ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി. ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ കർഷക പ്രതിഷേധം കൊടുമ്പിരി കൊണ്ടതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ജെജപിയിൽ തന്നെ നേതാക്കൾ ഉയർത്തുന്നത്.

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ജെജെപി മാത്രമല്ല, നിരവധി ബിജെപി എംഎൽഎമാരും സ്വതന്ത്രർക്കും ഉൾപ്പെടെ കേന്ദ്രസർക്കാർ നിലപാടിൽ കടുത്ത അതൃപ്തിയുണ്ട്.കർഷകരുമായി കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത അടുത്ത ചർച്ച പരാജയപ്പെട്ടൽ സംസ്ഥാനത്ത് ജെജെപി അറ്റകൈ എന്ന നിലയിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ജെജെപി നിലപാട്

ജെജെപി നിലപാട്

നേരത്തേ കർഷക പ്രതിഷേധം ഉയർന്നപ്പോൾ ജെജെപിയുടെ മൗനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. ഇനിയും മൗനം തുടരാനാകില്ലെന്ന നിലപാടാണ് പാർട്ടിയിലെ മുതിർന്ന എംഎൽഎമാർ വ്യക്തമാക്കുന്നത്.കർഷകരുമായുള്ള കേന്ദ്രസർക്കാരിന്റെ അടുത്ത ചർച്ചയാണ് തങ്ങൾ ഉറ്റുനോക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

പ്രശ്നം പരിഹരിക്കണം

പ്രശ്നം പരിഹരിക്കണം

എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നാണ് നേതാക്കളുടെ നിലപാട്
ചർച്ച അവസാനിക്കുന്നതോടെ ഭാവി പരിപാടിയെ കുറിച്ചുള്ള തിരുമാനം പാർട്ടി കൈക്കൊള്ളും. ജെജെപി എന്നും കർഷകർക്കൊപ്പം തന്നെ അടിയുറച്ച് നിൽക്കുമെന്നും ജെജെപിനേതാക്കൾ പറഞ്ഞു.

പത്ത് അംഗങ്ങൾ

പത്ത് അംഗങ്ങൾ


90 അംഗ നിയമസഭയില്‍ 10 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. തിരഞ്ഞെടുപ്പിൽ 40 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 31 സീറ്റുകളും. കേവലഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണായിരുന്നു വേണ്ടിയിരുന്നത്. ജെജെപി കോൺഗ്രസിനൊപ്പം കൈകോർത്തേക്കുമെന്ന ചര്ച്ചകൾക്കിടെയായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ചൗട്ടാലയെ ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിച്ചത്.

താഴെ വീഴും

താഴെ വീഴും

അകാലിദളിന്റെ പാത സ്വീകരിച്ച് ദുഷ്യന്ത് പിന്തുണ പിൻവലിച്ചാൽ ഹരിയാനയിൽ എൻഡിഎ സർക്കാർ താഴെ വീഴും.അതേസമയം നിലവിലെ സാഹചര്യത്തിൽ ജെജെപിയെ കൂട്ടുപിടിച്ച് ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളാണ് കോൺഗ്രസ് നടത്തുന്നത്.
ഇതിനോടകം തന്നെ ചില ജെജെപി,ബിജെപി എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറായി കോൺഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എംഎല്‍‌എമാർ ബന്ധപ്പെട്ടു

എംഎല്‍‌എമാർ ബന്ധപ്പെട്ടു

ദുഷ്യന്ത് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലേങ്കിലും നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. കസേര വേണോ കര്‍ഷകരുടെ താല്പര്യം വേണോ എന്നാ ചോദ്യമാണ് ഉയരുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

Recommended Video

cmsvideo
Punjab CM Prakash Badal to return Padma Vibhushan | Oneindia Malayalam
കർഷകരാണ്

കർഷകരാണ്

അവരെ അവരാക്കിയത് കര്‍ഷകര്‍ ആണ്. സ്വതന്ത്ര എംഎല്‍എമാര്‍ക്കും ജെജെപിയ്ക്കും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാർക്കും ആർക്കൊപ്പം നിൽക്കണമെന്ന കാര്യം തിരുമാനിക്കേണ്ടി വരുമെന്നും ഹീൂഡ പറഞ്ഞു. കോൺഗ്രസ് കാരണമല്ല എംഎൽഎമാർ പിന്തുണ പിൻവലിക്കാൻ തയ്യാറായി നിൽക്കുന്നതെന്നും ഹൂഡ പറഞ്ഞു.

'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച

വാക്സിൻ വിതരണം; എന്താണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ നിലപാട്? മോദിക്കെതിരെ രാഹുൽ ഗാന്ധിവാക്സിൻ വിതരണം; എന്താണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ നിലപാട്? മോദിക്കെതിരെ രാഹുൽ ഗാന്ധി

'കൊവിഡിൽ പട്ടിണിക്കിട്ടിലല്ലോ സാറെ, ഭക്ഷണം തന്ന് സംരക്ഷിച്ചില്ലേ';സർക്കാരിനെ പുകഴ്ത്തി രഞ്ജിത്ത്'കൊവിഡിൽ പട്ടിണിക്കിട്ടിലല്ലോ സാറെ, ഭക്ഷണം തന്ന് സംരക്ഷിച്ചില്ലേ';സർക്കാരിനെ പുകഴ്ത്തി രഞ്ജിത്ത്

English summary
JJP and some BJP MLA's may withdraw their support to nda govt in hariyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X