• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെജെപിയെ എന്‍ഡിഎയില്‍ നിന്നും ചാടിക്കാന്‍ കോണ്‍ഗ്രസ്; ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്

ദില്ലി: കര്‍ഷ ബില്ലിനെതിരായ ദേശീയ പ്രക്ഷോഭം കേന്ദ്ര ഭരണ സഖ്യമായ എന്‍ഡിഎയെ ഉലച്ചു കൊണ്ടിരിക്കുകയാണ്. ബില്ലില്‍ പ്രതിഷേധിച്ചുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള ദീര്‍ഘകാല സഖ്യകക്ഷിയായ അകാലിദള്‍ സഖ്യം വിട്ടു കഴിഞ്ഞു. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിലെ തങ്ങളുടെ അംഗത്തെ അകാലി ദള്‍ പിന്‍വലിച്ചിരുന്നു. അകാലി ദളിന്‍റെ നടപടിയോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയാണ്. ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ജെജെപി എത്തിയാല്‍ ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴും.

നട്ടെല്ല് കര്‍ഷകര്‍

നട്ടെല്ല് കര്‍ഷകര്‍

അകാലി ദളിനെ പോലെ ജെജെപിയുടേയും നട്ടെല്ല് കര്‍ഷകരാണ്. കര്‍ഷകരേക്കാള്‍ ജെജെപിക്ക് പ്രിയം അധികാരമാണെന്ന ജെജെപിക്ക് പ്രിയമെന്ന വിമര്‍ശനം കോണ്‍ഗ്രസും ഐഎന്‍എല്‍ഡിയും ശക്തമാക്കുന്നുണ്ട്. ഇതിലെ അപകടം പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്‍റെ അനുമതിക്ക് കാത്ത് നില്‍ക്കാതെ ഒരു വിഭാഗം കര്‍ഷകര്‍ക്ക് പിന്തുണയുമായി ഇപ്പോള്‍ തന്നെ സമര രംഗത്തുണ്ട്.

സഖ്യം ഉപേക്ഷിക്കണം

സഖ്യം ഉപേക്ഷിക്കണം

'കര്‍ഷകരോട് താല്‍പര്യമുണ്ടെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കാനുള്ള ധൈര്യം ജെജെപി കാണിക്കണമെന്നാണ് കോണ്‍ഗ്രസ് പിസിസി പ്രസിഡന്‍റ് കുമാരി സെല്‍ജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. കർഷകരുടെ പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കുന്ന ആളാണെങ്കില്‍ ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെ നേതൃത്വത്തിലുള്ള ജെജെപി ഹരിയാനയിലെ സഖ്യം ഉപേക്ഷിക്കണം'- പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെല്‍ജ പറഞ്ഞു.

അതൃപ്തി

അതൃപ്തി

കര്‍ഷക പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിയിലും ജെജെപി നേതാക്കള്‍ അതൃപ്തിയിലാണ്. നിരവധി തവണ സമരക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തത് ജെജെപിയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ കര്‍ഷകരോട് മാപ്പ് പറയുന്നുവെന്ന് ദുഷ്യന്ത് ചൗട്ടാല അറിയിച്ചെങ്കിലും പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ സാധിച്ചില്ല.

അധികാരത്തില്‍ കടിച്ച് തൂങ്ങിയാല്‍

അധികാരത്തില്‍ കടിച്ച് തൂങ്ങിയാല്‍

പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ക്ക് സഖ്യം വിടണമെന്ന താല്‍പര്യം ഉണ്ട്. ഇപ്പോള്‍ അധികാരത്തില്‍ കടിച്ച് തൂങ്ങിയാല്‍ അത് ഭാവിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ജെജെപി സഖ്യം വിട്ടാൽ ഹരിയാനയിൽ എൻഡിഎ സർക്കാർ താഴെ വീഴും എന്നുള്ളതാണ് സ്ഥിത്ഥി. ഇതോടെ ജെജെപിയെ ഏതുവിധേനയും കൂടെ നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.

90 അംഗ നിയമസഭയിൽ

90 അംഗ നിയമസഭയിൽ

90 അംഗ നിയമസഭയിൽ ജെജെപിക്ക്‌ 10 എംഎൽഎമാരുണ്ട്‌. ജെജെപി വിട്ടുപോയാൽ സർക്കാരിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും ബിജെപിക്ക്‌ 40 എംഎൽഎമാർ മാത്രമാണുള്ളത്‌. ജെജെപി സഖ്യം വിട്ടാല്‍ അവരുടെ പിന്തുണയുള്ള സ്വതന്ത്രരും പിന്തുണ പിന്‍വലിക്കും അങ്ങനെയെങ്കില്‍ ബിജെപി സര്‍ക്കാര്‍ വീഴും. 31 സീറ്റുകളാണ് ഉള്ളത്.

cmsvideo
  China started giving unproven vaccines to people | Oneindia Malayalam
  ഭരണം വീഴാതിരിക്കാന്‍

  ഭരണം വീഴാതിരിക്കാന്‍

  ഭരണം താഴെ വീഴാതിരിക്കാന്‍ ബിജെപി മന്ത്രിയസഭയെ പുറത്ത് നിന്ന് പിന്തുണച്ചാല്‍ മതിയെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും കര്‍ഷക വികാരം ശമിപ്പിക്കാനാവില്ലെന്ന് മറുപക്ഷവും ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ വലിയ പ്രതിസന്ധിയിലാണ് ദുഷ്യന്ത് ചൗട്ടാല അകപ്പെട്ടിരിക്കുന്നത്.

  നയിക്കാന്‍ രാഹുലെത്തും; ആദ്യ വേദി പഞ്ചാബ്, കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജ്ജിപ്പിക്കാന്‍ കോണ്‍ഗ്രസ്

  English summary
  jjp should quit the alliance in Haryana, says Congress President Kumari Selja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X