കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മൃതദേഹം വികൃതമാക്കി!! പാക് പ്രകോപനം തുടരുന്നു!! തിരിച്ചടിക്കുമെന്ന് ഇന്ത്യ!!

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട സൈനികരോടാണ് പാകിസ്ഥാന്റെ അനാദരവ്. സൈനികരുടെ അവയവങ്ങള്‍ ഛേദിച്ചാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ചയാണ് സംഭവം. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സേന ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ ഈ നീച പ്രവര്‍ത്തിക്ക് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സൈനികരുടെ അവയവങ്ങള്‍ ഛേദിച്ച നിലയിലാണ്.

പ്രകോപനം

പ്രകോപനം

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട സൈനികരോടാണ് പാകിസ്ഥാന്റെ അനാദരവ്. സൈനികരുടെ അവയവങ്ങള്‍ ഛേദിച്ചാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

 ആക്രമണം

ആക്രമണം

പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്ന ഈ പ്രകോപനം ക്ഷമിക്കാനാകില്ലെന്നും ഇതിന് വ്യക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് സൈന്യം വ്യക്തമാക്കുന്നത്. വടക്കന്‍ കമാന്‍ഡ് ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 തുടരുന്നു

തുടരുന്നു

നേരത്തെയും പാകിസ്ഥാന്റെ ഭാഗത്തു നിന്ന് സമാനമായ പ്രകോപനം ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മന്‍ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹം പാക്‌സൈന്യം വികൃതമാക്കിയിരുന്നു. 2008ല്‍ ഗൂര്‍ഖ റൈഫിള്‍സിലെ സൈനികന്റെ മൃതദേഹവും പാക് സൈന്യം വികൃതമാക്കിയിരുന്നു.

 പാക് പ്രകോപനം

പാക് പ്രകോപനം

പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന സൈനിക പോസ്റ്റിനു നേരെയായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം ഒന്നുമില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

 റോക്കറ്റ് ആക്രമണം

റോക്കറ്റ് ആക്രമണം

അതിര്‍ത്തിയില്‍ 200 മീറ്ററോളം ഇന്ത്യയിലേക്ക് കടന്നുകയറിയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ പാക് സൈന്യം ആക്രമിച്ചത്. റേക്കററുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

പട്രോളിംഗ് സംഘത്തിന് നേരെ

പട്രോളിംഗ് സംഘത്തിന് നേരെ

പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിലെ ഒമ്പത് സൈനികര്‍ക്കു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇവരില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിഎസ്എഫ് ജവാനും ജൂനിയര്‍ ഓഫീസറുമാണ് കൊല്ലപ്പെട്ടത്.

 മണിക്കൂറുകള്‍ക്കുള്ളില്‍

മണിക്കൂറുകള്‍ക്കുള്ളില്‍

കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്.

English summary
The Pakistan Army mutilated bodies of two jawans after killing them following a ceasefire violation in Poonch of Jammu and Kashmir on Monday, the Indian Army said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X