കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി; വെടിനിര്‍ത്തലിനിടെയും ആക്രമണം, കല്ലേറ്

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ സൈനികരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പുല്‍വാമ ജില്ലയിലാണ് സംഭവം. റമദാനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലനില്‍ക്കവെയാണ് സൈനികനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

Indian

ഔറംഗസേബ് എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ കമീരിലെ പൂഞ്ച് ജില്ലക്കാരനാണ്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സൈനികനെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സൈനികനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദത്തം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.

ദിലീപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി പ്രോസിക്യൂഷന്‍; എല്ലാം തന്ത്രമെന്ന്, സിബിഐക്ക് നോട്ടീസ്ദിലീപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി പ്രോസിക്യൂഷന്‍; എല്ലാം തന്ത്രമെന്ന്, സിബിഐക്ക് നോട്ടീസ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സൈന്യത്തിനെതിരെ പലപ്പോഴായി അക്രമങ്ങളുണ്ടാകുന്നുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന് നേരെ ഒരു സംഘം കല്ലേറ് നടത്തിയിരുന്നു. പുല്‍വാമയില്‍ തന്നെ സിആര്‍പിഎഫിന് നേരെ വ്യാഴാഴ്ച ആക്രമണമുണ്ടാകുകയും ചെയ്തു.

വന്‍ യുദ്ധത്തിന് തുടക്കം!! യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാന്റെ കൈ വെട്ടാന്‍ സൗദി സൈന്യംവന്‍ യുദ്ധത്തിന് തുടക്കം!! യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാന്റെ കൈ വെട്ടാന്‍ സൗദി സൈന്യം

പുല്‍വാമയിലെ ഗാംഗൂവിലാണ് സിആര്‍പിഎഫിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. കഴിഞ്ഞദിവസങ്ങളില്‍ ബന്ദിപോറയിലും ഷോപ്പിയാനിലും സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. നിയന്ത്രണ രേഖ വഴി നുഴഞ്ഞുകയറ്റ ശ്രമവും നടക്കുന്നുണ്ട്.

യുഎഇയില്‍ വിസാനിയമം പൊളിച്ചെഴുതി; പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍!! ആറ് മാസം ഫ്രീയുഎഇയില്‍ വിസാനിയമം പൊളിച്ചെഴുതി; പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍!! ആറ് മാസം ഫ്രീ

English summary
J&K: Army jawan abducted in Pulwama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X