ഹന്ദ്വാര പ്രക്ഷോഭം; വെടിയേറ്റ പതിനൊന്നാം ക്ലാസുകാരന്‍ മരിച്ചു
ശ്രീനഗര്‍: സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആരിഫ് അഹമ്മദാണ് മരിച്ചത്. നാല് പേര്‍ കൊല്ലപ്പെട്ട ഹന്ദ്വാര വെടിവെപ്പില്‍ പ്രതിഷേധിച്ച് കശ്മീരിലെ കുപ്വാരയില്‍ നടന്ന പ്രക്ഷോഭത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് സൈന്യം വെടിയുതിര്‍ത്തത്.
വെള്ളിയാഴ്ചയായിരുന്നു ആരിഫ് അഹമ്മദിന് വെടിയേറ്റത്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നത്‌നുസയില്‍ സംഘടിച്ച് പ്രതിഷേധക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. ഹന്ദ്വാരയില്‍ നടന്ന വെടിവെപ്പില്‍ യുവ ക്രിക്കറ്റ് താരം അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സൈനീകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു വെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുന്നത്.

എന്നാല്‍ തന്നെ സൈനീകനല്ല ഉപദ്രവിച്ചതെന്ന് പണ്‍െകുട്ടി പറയുന്ന മൊബൈല്‍ഫോണ്‍ ദൃശ്യം സൈന്യെ പുറത്തു വിട്ടിരുന്നു. സൈന്യം നടത്തിയ വെടിവെപ്പിനെതിരെ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ മൊവൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. ജമ്മു കശ്മീര്‍ നിയമ മന്ത്രി അബ്ദുള്‍ ഹഖ് ഖാന്‍ കപ്വാരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടിയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications