കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎൽഎയ്ക്ക് പത്തൊൻപതുകാരിയുമായി ബന്ധമെന്ന് ഭാര്യ; സസ്പെൻഷന് ശുപാർശ

  • By Desk
Google Oneindia Malayalam News

കശ്മീർ: സൈനികന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് പിന്നാലെ കശ്മീരിലെ ബിജെപി എംഎൽഎ ഗഗൻ ഭഗതിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന അധ്യക്ഷന് അച്ചടക്ക സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഗഗൻ ഭഗതിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യണമെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ. നിലവിൽ ആർ എസ് പുരയിൽ നിന്നുള്ള ബിജെപി എംഎൽ എയാണ് ഗഗൻ ഭഗത്. ഗഗൻ തട്ടിക്കൊണ്ടുപോയെന്ന പരാതി പെൺകുട്ടി നിഷേധിച്ചെങ്കിലും പെൺകുട്ടിയുമായി അവിഹിതം ബന്ധമുണ്ടെന്നാരോപിച്ച് എംഎൽഎയുടെ ഭാര്യ
തന്നെ രംഗത്തെത്തുകയായിരുന്നു.

പരാതി

പരാതി

ജൂൺ 24ാം തീയതിയാണ് വിമുക്തഭടനായ പിതാവ് പത്തൊൻപതുകാരിയായ തന്റെ മകളെ ആർ എസ് പുരയിലെ ബിജെപി എംഎൽഎ തട്ടിക്കൊണ്ടുപോയതായി പരാതി ഉന്നയിച്ചത്. പെൺകുട്ടിയെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോൾ കുട്ടി എംഎൽഎയ്ക്കൊപ്പം പോയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പിന്നീട് എംഎൽഎയുടെ ഒപ്പമുള്ള പെൺകുട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.

പ്രതിച്ഛായ തകർക്കാൻ

പ്രതിച്ഛായ തകർക്കാൻ

ആരോപണം നിഷേധിച്ച് പെൺകുട്ടി തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാർ പഠിപ്പില്ലാത്ത ഒരാളുമായി തന്റെ വിവാഹം ഉറപ്പിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് വീട് വിട്ടിറങ്ങിയതെന്നുമായിരുന്നു പെൺകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. പിഡിപി അനുഭാവികളായ പെൺകുട്ടിയുടെ വീട്ടുകാർ തന്റെ പ്രതിച്ചായ തകർക്കാൻ മനപ്പൂർവ്വം പരാതി കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് ഗഗൻ ഭഗതും ആരോപിച്ചു.

ഭാര്യയുടെ പരാതി

ഭാര്യയുടെ പരാതി

ഗഗൻ ഭഗത് ആരോപണങ്ങൾ നിഷേധിച്ചതിന് പിന്നാലെ ഭർത്താവിന് പെൺകുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെയും 2 മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് ഈ പെൺകുട്ടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി എംഎൽഎയുടെ ഭാര്യ മോണിക്ക ശർമ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിയാണ് മോണിക്ക ശർമ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ നേതൃത്വവും ഇടപെടണമെന്നാവശ്യപ്പെട്ട് മോണിക്ക കത്ത് നൽകി. ഇതേ തുടർന്നാണ് പരാതി പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.

നടപടി

ഗഗൻ ഭഗതിനെ 3 മാസത്തേയ്ക്ക് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യാനാണ് ശുപാർശ ചെയ്തിരിക്കുന്നതെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ സുനിൽ സേതി പറഞ്ഞു. ഒരു വർഷത്തേയ്ക്ക് പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റി നിർത്തണമെന്നും നിർദ്ദേശമുണ്ട്. സസ്പെൻഷൻ കാലയളവിൽ പ്രശ്നങ്ങൾ ഒത്തുതീർക്കണം. ഇല്ലാത്ത പക്ഷം ഗഗൻ ഭഗതിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നുണ്ട്.

English summary
J&K BJP MLA accused of abducting ex-soldier's daughter faces suspension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X