കശ്മീര്‍ ആര് ഭരിക്കണമെന്ന് അമിത് ഷാ തീരുമാനിക്കും
ജമ്മു: ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുന്ന കാര്യം ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജമ്മു കശ്മീരിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകനായികരുന്നു അരുണ്‍ ജെയ്റ്റ്‌ലി.
കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്ത് തീരുമാനമെടുക്കാനും അമിത് ഷായെ എംഎല്‍എമാരുടെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

ആരായിരിക്കണം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവെന്ന കാര്യവും അമിത് ഷാ തന്നെ ആയിരിക്കും തീരുമാനിക്കുക.
ബിജെപിക്ക് മുന്നില്‍ ഒരുപാട് സാധ്യതകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നാണ് ജെയ്റ്റ്‌ലി ജമ്മുവില്‍ പറഞ്ഞത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ അരുണ്‍ ജെയ്റ്റ്‌ലി നിഷേധിച്ചു.

ഒരേ സമയം പിഡിപിയുമായും നാഷണല്‍ കോണ്‍ഫറന്‍സുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് രണ്ട് ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സിന് ഉപമുഖ്യമന്ത്രി സ്ഥാനവും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യവും നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയാല്‍ അവര്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യെട്ടേക്കുമെന്ന ഭയവും ബിജെപിക്കുണ്ട്.












Click it and Unblock the Notifications