കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ എന്തുകൊണ്ട് രാഷ്ട്രപതി ഭരണമില്ല? പ്രത്യേക ഭരണഘടനയും നിയമവും!! സ്വന്തം പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. ഗവര്‍ണര്‍മാര്‍ മുഖേനയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഒടുവില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. സ്വതന്ത്ര്യ ഇന്ത്യ ഇത്തരം നീക്കങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരില്‍ സംഭവിച്ചത് വ്യത്യസ്തമായ കാര്യമാണ്. രാഷ്ട്രപതി ഭരണമല്ല അവിടെ പ്രഖ്യാപിച്ചത്. പകരം ഗവര്‍ണര്‍ ഭരണം.

അതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് കശ്മീരിനുള്ള പ്രത്യേകതകള്‍ ബോധ്യമാകുക. കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കില്ല, ഗവര്‍ണര്‍ ഭരണമാണ് പ്രഖ്യാപിക്കുക. അതിന് ചില നടപടി ക്രമങ്ങളുണ്ട്. സ്വന്തമായി ഭരണഘടനയുള്ള കശ്മീരിന്റെ പ്രത്യേകതകള്‍ കൗതുകമുണര്‍ത്തുന്നതാണ്. വിവരിക്കാം.....

സ്വന്തമായി ഭരണഘടന

സ്വന്തമായി ഭരണഘടന

മറ്റു സ്ംസ്ഥാനങ്ങളെ പോലെ അല്ല കശ്മീര്‍. സ്വന്തമായി ഭരണഘടനയുള്ള രാജ്യത്തെ ഏക സംസ്ഥാനമാണത്. കശ്മീര്‍ ഭരണഘടനയുടെ 92 വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതി ഭരണം കശ്മീരില്‍ പ്രഖ്യാപിക്കില്ല.

രാഷ്ട്രപതിയുടെ അനുമതി വേണം

രാഷ്ട്രപതിയുടെ അനുമതി വേണം

ഗവര്‍ണര്‍ ഭരണം ഗവര്‍ണര്‍ക്ക് സ്വന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. രാഷ്ട്രപതിയുടെ അനുമതി വേണം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി രാഷ്ട്രപതിക്ക് അയക്കണം. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെടണം. അപ്പോള്‍ അദ്ദേഹം റിപ്പോര്‍ട്ട് ശരിവച്ച് ഗവര്‍ണര്‍ ഭരണത്തിന് അനുമതി നല്‍കും.

ആറ് മാസത്തേക്ക്

ആറ് മാസത്തേക്ക്

ആറ് മാസത്തേക്കാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കുക. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് ഇന്ത്യന്‍ ഭരണഘടന ഒട്ടേറെ പ്രത്യേക പദവികള്‍ നല്‍കിയിട്ടുണ്ട്. പ്രത്യേക ഭരണഘടന മാത്രമല്ല, പ്രത്യേകമായി നിയമാവലികളുമുള്ള രാജ്യത്തെ സംസ്ഥാനമാണ് കശ്മീര്‍.

കാലാവധി നീട്ടും

കാലാവധി നീട്ടും

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ചുമത്തുന്നത് ഭരണഘടനയുടെ 356 വകുപ്പ് പ്രകാരമാണ്. കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചാല്‍ നിയമസഭയ്ക്ക് യാതൊരു പരിഗണനയുമുണ്ടാകില്ല. ആറ് മാസത്തിനകം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി നീട്ടും.

ആദ്യ ഗവര്‍ണര്‍ ഭരണം

ആദ്യ ഗവര്‍ണര്‍ ഭരണം

കശ്മീരില്‍ 1977 മാര്‍ച്ചിലാണ് ആദ്യം ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചത്. ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ സര്‍ക്കാര്‍ നിലംപൊത്തി. പിന്നീടുണ്ടായ രാഷ്ട്രീയ അസ്ഥിരതയാണ് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കാന്‍ കാരണം.

പാര്‍ലമെന്റിനും കേന്ദ്രത്തിനും പരിധി

പാര്‍ലമെന്റിനും കേന്ദ്രത്തിനും പരിധി

കശ്മീരിലെ കാര്യങ്ങളില്‍ പാര്‍ലമെന്റിനും കേന്ദ്രസര്‍ക്കാരിനും ഇടപെടാന്‍ പരിധിയുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 370 വകുപ്പ് പ്രകാരമാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. കശ്മീരില്‍ എത് വിഷയത്തിലും തീര്‍പ്പ് കല്‍പ്പിക്കുക കശ്മീര്‍ നിയമസഭയായിരിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ പാര്‍ലമെന്റിന് ഇടപെടാം.

പ്രധാനമന്ത്രിയുണ്ടായിരുന്ന സംസ്ഥാനം

പ്രധാനമന്ത്രിയുണ്ടായിരുന്ന സംസ്ഥാനം

1965 വരെ കശ്മീര്‍ ഭരണകൂടത്തിന്റെ മേധാവിയെ സദറെ രിയാസത്ത് എന്നാണ് വിളിച്ചിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അതേ പദവിയാണ് സദറെ രിസായത്തിനുണ്ടായിരുന്നത്. സര്‍ക്കാര്‍ മേധാവിയെ പ്രധാനമന്ത്രി എന്നാണ് വിളിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള അതേ പദവിയായിരുന്നു കശ്മീരിലെ പ്രധാനമന്ത്രിക്ക്. 1965ലാണ് ഇതിന് മാറ്റം വന്നത്.

ചില കാര്യങ്ങളില്‍ ഇടപെടാം

ചില കാര്യങ്ങളില്‍ ഇടപെടാം

കേന്ദ്രസര്‍ക്കാരിന് ജമ്മു കശ്മീരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കും. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനും സാധിക്കും. രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഇതെല്ലാം. കശ്മീരിന്റെ പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം, ധനകാര്യം എന്നീ വിഷയങ്ങളെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ് വരിക.

എട്ടാമത്തെ ഗവര്‍ണര്‍ ഭരണം

എട്ടാമത്തെ ഗവര്‍ണര്‍ ഭരണം

ഇപ്പോള്‍ കശ്മീരില്‍ പ്രഖ്യാപിച്ച ഗവര്‍ണര്‍ ഭരണം നാല് പതിറ്റാണ്ടിനിടെ എട്ടാമത്തേതാണ്. നിലവിലെ ഗവര്‍ണന്‍ എന്‍എന്‍ വോറയാണ്. ഇദ്ദേഹമാണ് ഇനി കശ്മീരിന്റെ ഭരണചക്രം തിരക്കുക. 2016 ജനുവരി എട്ടിനാണ് ഒടുവില്‍ കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരണം വൈകിയ വേളയിലായിരുന്നു ഇത്. മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ ഗവര്‍ണര്‍ ഭരണം അവസാനിച്ചു.

പ്രതിസന്ധിയുടെ ദിനങ്ങള്‍

പ്രതിസന്ധിയുടെ ദിനങ്ങള്‍

1986 മാര്‍ച്ചിലാണ് രണ്ടാം തവണ കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചത്. ഗുലാം മുഹമ്മദ് ഷാ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചപ്പോഴായിരുന്നു ഇത്. ജഗ്മോഹനെ ഗവര്‍ണറായി നിയമിക്കുകയും സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും ചെയ്ത വേളയില്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല രാജിവച്ച 1990 ജനുവരിയില്‍ മൂന്നാം തവണ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു.

ആരും തയ്യാറല്ല

ആരും തയ്യാറല്ല

1990ല്‍ പ്രഖ്യാപിച്ച ഗവര്‍ണര്‍ ഭരണം ആറ് വര്‍ഷത്തിലധികം നീണ്ടു. ഇതാണ് ഏറ്റവും കൂടുതല്‍ ഗവര്‍ണര്‍ ഭരിച്ച കാലഘട്ടം. 2002ലും 2008ലും 2014ലും 2015ലും ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കുന്ന സാഹചര്യം കശ്മീരിലുണ്ടായി. നിലവില്‍ എട്ടാം തവണയാണ് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി പിന്തുണ പിന്‍വലിച്ചെങ്കിലും മറ്റു പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഇനിയുള്ള വെല്ലുവിളി

ഇനിയുള്ള വെല്ലുവിളി

ഇനി തിരഞ്ഞെടുപ്പ് നടത്താനാണ് ഒരു സാധ്യത. അതുവരെ ഗവര്‍ണര്‍ ഭരണം തുടര്‍ന്നേക്കും. സൈന്യത്തെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ ഭരണമാണ് സൗകര്യം. സൈന്യം ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണങ്ങളില്ലാതെ സൈനിക നടപടികള്‍ നടത്താന്‍ ഇനി സാധിക്കും. സുരക്ഷാ പ്രശ്‌നമായിരിക്കും ഇനി കശ്മീര്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.

ഖത്തറിനെ പൂട്ടാന്‍ സൗദി നീക്കം; വിദേശ കമ്പനികള്‍ രംഗത്ത്!! പുറത്തായത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ഖത്തറിനെ പൂട്ടാന്‍ സൗദി നീക്കം; വിദേശ കമ്പനികള്‍ രംഗത്ത്!! പുറത്തായത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

English summary
J&K Constitution provides for Governor's rule unlike other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X