കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു, തിരച്ചില്‍ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരില്‍ വീണ്ടു സൈനികരും ഭീകരരുമായി ഏറ്റുമുട്ടല്‍. കൂപ്വാരയിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്.
#UPDATE: The firing has now stopped. A search operation is underway. More details awaited. https://t.co/bV6Rg3jzj3
— ANI (@ANI) March 1, 2019
നിലവില്‍ വെടിവെയ്പ്പ് അവസാനിപ്പിച്ച സുരക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു.

Recommended Video

ഷോപ്പിയാനിലെ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തെതുടര്‍ന്ന് ജമ്മുകശ്മീര്‍ പോലീലും അര്‍ധ സൈനിക വിഭാഗവും തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. ശക്തതമായി തിരിച്ചടിച്ച ഇന്ത്യന്‍ സേന മൂന്ന് ഭീകരരെ വധിക്കുകയായിരുന്നു.












Click it and Unblock the Notifications