കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ചരിത്ര ജയം; കശ്മീര്‍ താഴ്‌വര ബിജെപി നിയന്ത്രണത്തില്‍!! ഷോപ്പിയാനില്‍ എല്ലാ പണ്ഡിറ്റുകളും

Google Oneindia Malayalam News

ശ്രീനഗര്‍: ത്രിപുരയില്‍ ബിജെപി 95 ശതമാനം സീറ്റുകളും പിടിച്ചടക്കിയതിന് പിന്നാലെ കശ്മീരിലും മികച്ച വിജയം. പാര്‍ട്ടിക്ക് തീരെ സ്വാധീനം കുറവായ കശ്മീര്‍ താഴ്‌വരയില്‍ 60 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംഘര്‍ഷഭരിതമായ തെക്കന്‍ കശ്മീരിലെ ജയം ബിജെപിക്ക് വന്‍ നേട്ടമാണ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായ ഒരു പ്രദേശം കൂടിയാണിത്.

ഷോപ്പിയാന്‍ ജില്ലയില്‍ ബിജെപി സ്ഥാനാര്‍ഥികളായ എല്ലാ കശ്മീരി പണ്ഡിറ്റുകളും തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി-പിഡിപി സര്‍ക്കാര്‍ വേര്‍പ്പിരിയുകയും സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഷോപ്പിയാനില്‍ 11 പണ്ഡിറ്റുകള്‍

ഷോപ്പിയാനില്‍ 11 പണ്ഡിറ്റുകള്‍

ഷോപ്പിയാന്‍ ജില്ലയില്‍ മൊത്തം 17 വാര്‍ഡുകളാണുള്ളത്. ഇവിടെ ബിജെപി നിര്‍ത്തിയ 13 സ്ഥാനാര്‍ഥികളും ജയിച്ചു. ജയിച്ച 13 പേരില്‍ 11 സ്ഥാനാര്‍ഥികളും കശ്മീരി പണ്ഡിറ്റുകളാണെന്നതാണ് ശ്രദ്ധേയം. ബാക്കി നാല് വാര്‍ഡുകളില്‍ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പ്രതിഷേധം നടക്കുന്ന ജില്ലയാണിത്.

ദേവസറും ഖാസികുന്തിലും ബിജെപി

ദേവസറും ഖാസികുന്തിലും ബിജെപി

ദേവസര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയില്‍ ബിജെപി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം എട്ട് സീറ്റാണ് ഇവിടെയുള്ളത്. എല്ലാത്തിലും ബിജെപി ജയിച്ചു. എതിര്‍സ്ഥാനാര്‍ഥികളായി ആരുമുണ്ടായിരുന്നില്ല. ഖാസികുന്ത് മുന്‍സിപ്പല്‍ കൗണ്‍സിലിലും ബിജെപി എല്ലാ വാര്‍ഡിലും ജയിച്ചുവെന്ന് ജനറല്‍ സെക്രട്ടറി അശോക് കൗണ്‍ പറഞ്ഞു.

മധ്യകശ്മീരില്‍ ബിജെപി മാത്രം

മധ്യകശ്മീരില്‍ ബിജെപി മാത്രം

ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഒട്ടേറെ വാര്‍ഡുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സലീന്‍ കബ്ര പറഞ്ഞു. മധ്യകശ്മീരിലെ ബദ്ഗാം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 43 സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ എതിരാളികളുണ്ടായിരുന്നില്ല.

 രണ്ടു ഘട്ടത്തില്‍ 143 സ്ഥാനാര്‍ഥികള്‍

രണ്ടു ഘട്ടത്തില്‍ 143 സ്ഥാനാര്‍ഥികള്‍

അനന്ത്‌നാഗ് ജില്ലയില്‍ 31 സ്ഥാനാര്‍ഥികളും കുല്‍ഗാം ജില്ലയില്‍ 16 സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടത്തില്‍ 143 സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാല് ഘട്ടങ്ങളായിട്ടാണ് കശ്മീരില്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

കശ്മീരികള്‍ ബഹിഷ്‌കരിച്ചു

കശ്മീരികള്‍ ബഹിഷ്‌കരിച്ചു

കശ്മീരിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണ് ഇത്തരത്തില്‍ എതിരാളികളില്ലാതെ ബിജെപി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ തിരഞ്ഞെടുക്കപ്പെടാന്‍ കാരണം. കശ്മീരി പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.

കൂടുതല്‍ ചിത്രം ഉടന്‍ വ്യക്തമാകും

കൂടുതല്‍ ചിത്രം ഉടന്‍ വ്യക്തമാകും

കശ്മീരികള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടികിള്‍ 35 എ യുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ഇനിയും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ചില ജില്ലകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ചയാണ്.

 രാഷ്ട്രീയ പൊട്ടത്തരമെന്ന് ബിജെപി

രാഷ്ട്രീയ പൊട്ടത്തരമെന്ന് ബിജെപി

നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചെയ്തത് രാഷ്ട്രീയ പൊട്ടത്തരമാണെന്ന് ബിജപി കുറ്റപ്പെടുത്തുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് മാറിനിന്ന് പ്രതിഷേധിക്കുന്നത് വിഡ്ഡിത്തമാണെന്ന് സംസ്ഥാനത്തെ ബിജെപി വക്താവ് അരുണ്‍ ഗുപ്ത പറഞ്ഞു. അവരുടെ വിഡ്ഡിത്തം സംസ്ഥാനത്തിന് ഗുണമാണ്. ഇനി പുതിയ മുഖമാണ് കശ്മീരിനുണ്ടാകുകയെന്നും അരുണ്‍ ഗുപ്ത പറഞ്ഞു.

കശ്മീര്‍ മാറുന്നു

കശ്മീര്‍ മാറുന്നു

കശ്മീരിലെ രാഷ്ട്രീയ സാഹചര്യം മാറുകയാണ്. ഏറെ കാലമായി രണ്ട് കുടുംബങ്ങളാണ് കശ്മീര്‍ ഭരിച്ചിരുന്നത്. ഇപ്പോഴാണ് സാധാരണക്കാര്‍ ആഗ്രഹിച്ച രീതിയിലുള്ള ജനാധിപത്യ ഭരണം കശ്മീരില്‍ സാധ്യമാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി മികച്ച മുന്നേറ്റമാണ് കഴിഞ്ഞതവണ കാഴ്ചവച്ചിരുന്നത്.

422 മുന്‍സിപ്പല്‍ വാര്‍ഡുകള്‍

422 മുന്‍സിപ്പല്‍ വാര്‍ഡുകള്‍

സംസ്ഥാനത്തെ 422 മുന്‍സിപ്പല്‍ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 175 വാര്‍ഡുകള്‍ കശ്മീരിലും 247 വാര്‍ഡുകള്‍ ജമ്മുവിലുമാണ്. നാല് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ എട്ടിനും 16നുമിടയിലാണ് നാല് ഘട്ടങ്ങള്‍ നടക്കുക.

 2010ന് ശേഷം ആദ്യം

2010ന് ശേഷം ആദ്യം

2010ലാണ് തിരഞ്ഞെടുത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ അഞ്ച് വര്‍ഷം തികച്ച് ഭരിച്ചിട്ടുള്ളത്. ഇതിന് ശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതേസമയം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒമ്പതു ഘട്ടങ്ങളായിട്ടാണ് നടക്കുക. നവംബര്‍ 17നും ഡിസംബര്‍ 11നുമിടയിലാണ് ഈ തിരഞ്ഞെടുപ്പ്. 35096 പഞ്ചായത്ത് വാര്‍ഡുകളിലായി 58 ലക്ഷം വോട്ടര്‍മാര്‍ ഇത്തവണ പോള്‍ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.

കശ്മീരിന്റെ പ്രശ്‌നം ഇതാണ്

കശ്മീരിന്റെ പ്രശ്‌നം ഇതാണ്

കശ്മീരിലെ നിലവിലെ പ്രധാന പ്രശ്‌നം ഭരണഘടനയിലെ ആര്‍ട്ടികിള്‍ 35 എ വകുപ്പാണ്. ഇതില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി കേന്ദ്രം നല്‍കിയിട്ടില്ല. കശ്മീരിന് അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നാണ് കശ്മീരികളുടെ ആവശ്യം. എന്നാല്‍ സംസ്ഥാന ബിജെപി ഈ നിലപാടിന് എതിരാണ്.

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മായാവതിക്ക് പിന്നാലെ എസ്പിയും!! സമയം കളയാനില്ലെന്ന് അഖിലേഷ്കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മായാവതിക്ക് പിന്നാലെ എസ്പിയും!! സമയം കളയാനില്ലെന്ന് അഖിലേഷ്

English summary
J&K Local Body Polls: BJP's Kashmiri Pandit Candidates Elected Unopposed In Shopian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X