കശ്മീരില്‍ ചാവേര്‍ ആക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കശ്മീരിലെ സൈനിക ബിഗ്രേഡ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. പുലര്‍ച്ചെ 5.30 ന് വടക്കന്‍ കശ്മീരിലെ ഉറി, ബാരമുള്ള എന്നീ സൈനിക ബിഗ്രേഡ് ആസ്ഥാനത്താണ് ഭീകരാക്രമണം ഉണ്ടായത്.
സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. പന്ത്രണ്ടാമതായുള്ള ബിഗ്രേഡ് ആസ്ഥാനത്ത് നിന്നാണ് വെടിയൊച്ചയും സ്‌ഫോടനശബ്ദവും ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.

ചില ബാരക്കുകള്‍ക്ക് തീപിടിച്ചതായി പൊലീസ് അറിയിച്ചു. നിയന്ത്രണ രേഖയോട് അടുത്ത പ്രദേശമാണിത്. എത്ര ഭീകരര്‍ ആക്രമണത്തിന് ഉണ്ട് എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications