കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ്; ബഹിഷ്‌കരിക്കുമെന്ന് കശ്മീരികള്‍, ഒമ്പത് ഘട്ടം, ബാലറ്റ് പേപ്പര്‍...

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ ബഹിഷ്‌കരണ ഭീഷണിക്കിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 17 മുതല്‍ ഒമ്പതു ഘട്ടങ്ങളായിട്ടാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 17, 20. 24, 27, 29, ഡിസംബര്‍ 1, 4, 8, 11 എന്നീ തിയ്യതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Voting

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള പോളിങാണ് നടക്കുക. ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് ഫലം അന്ന് വൈകീട്ട് തന്നെ പ്രഖ്യാപിക്കും. പോളിങ് സമയം കഴിഞ്ഞ ഉടനെ വോട്ടെണ്ണും. പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീര്‍ ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

കശ്മീരികള്‍ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. ഈ നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ആരോപിക്കുന്നു.

കശ്മീരികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സംഘപരിവാര്‍ പിന്തുണയുള്ള സര്‍ക്കാരിതര സംഘടന ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ റദ്ദാക്കരുതെന്ന് കശ്മീരിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ ഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്നാണ് കശ്മീര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

English summary
J&K panchayat polls to start from Nov 17, to be held in 9 phases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X