ജമ്മുകശ്മീര്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു; ജില്ലാ വികസന കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് ഉടന്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഓരോ ജില്ലയിലും നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ജില്ലാ വികസന കൗൺസിലുകൾ (ഡിഡിസി) രൂപീകരിക്കുന്ന തരത്തിലാണ് നിമയത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും. 73-ാം ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്ത് മുഴുവൻ നടപ്പാക്കിയതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ഓരോ ജില്ലയിലെയും ജില്ലാ വികസന കൗൺസിലുകൾക്ക് 14 കമണ്ഡലങ്ങൾ ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർമാർ യോഗത്തിന് ശേഷം വക്താവ് പറഞ്ഞു. കാബിനറ്റ് മന്ത്രിയുടെയോ സംസ്ഥാന മന്ത്രിമാരുടേയോ എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ അധ്യക്ഷതയിൽ ചേരുന്ന മാതൃകയില്‍ ജില്ലാ വികസന ബോർഡുകളെ മാറ്റിസ്ഥാപിക്കും.

'ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വികസന കൗൺസിലുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ജമ്മു കശ്മീര്‍ പഞ്ചായത്തിരാജ് ചട്ടം- 1996 ഭേദഗതി ചെയ്തു. പഞ്ചായത്തിരാജ് സ്ഥാപനത്തിന്റെ മൂന്നാം നിരയെ തെരഞ്ഞെടുക്കാനുള്ള നീക്കം 73-ാം ഭേദഗതി നിയമത്തിലൂടെ ജമ്മുകശ്മീരില്‍ മുഴുവൻ നടപ്പാക്കിയതായി അടയാളപ്പെടുത്തുന്നു'- വക്താവ് വ്യക്തമാക്കി. ജില്ലയുടെ 14 പ്രദേശങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭയിലെ അംഗങ്ങളും ജില്ലയിലെ എല്ലാ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലുകളുടെയും ചെയർപേഴ്സണും ജില്ലാ വികസന കൗൺസിലുകളിൽ ഉൾപ്പെടും.
പട്ടികജാതി, പട്ടികവർഗ, വനിതകൾക്കുള്ള സീറ്റുകളും ജില്ലാ വികസന കൗൺസിലുകളിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നതിലൂടെ നികത്തുമെന്ന് വക്താവ് പറഞ്ഞു. അഡീഷണൽ ജില്ലാ വികസന കമ്മീഷണർ ഡിഡിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കും. മൂന്ന് തലങ്ങളിലുള്ള പഞ്ചായത്ത് സമ്പ്രദായത്തിൽ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് വികസന കൗൺസിലുകൾ, ജില്ലാ വികസന കൗൺസിലുകൾ എന്നിവ ജില്ലയുടെ വാർഷിക, അഞ്ച് വർഷ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications