കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീര്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു; ജില്ലാ വികസന കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് ഉടന്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഓരോ ജില്ലയിലും നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ജില്ലാ വികസന കൗൺസിലുകൾ (ഡിഡിസി) രൂപീകരിക്കുന്ന തരത്തിലാണ് നിമയത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും. 73-ാം ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്ത് മുഴുവൻ നടപ്പാക്കിയതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

അറസ്റ്റിനൊരുങ്ങി കസ്റ്റംസ്? ; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കുംഅറസ്റ്റിനൊരുങ്ങി കസ്റ്റംസ്? ; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും

ഓരോ ജില്ലയിലെയും ജില്ലാ വികസന കൗൺസിലുകൾക്ക് 14 കമണ്ഡലങ്ങൾ ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർമാർ യോഗത്തിന് ശേഷം വക്താവ് പറഞ്ഞു. കാബിനറ്റ് മന്ത്രിയുടെയോ സംസ്ഥാന മന്ത്രിമാരുടേയോ എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ അധ്യക്ഷതയിൽ ചേരുന്ന മാതൃകയില്‍ ജില്ലാ വികസന ബോർഡുകളെ മാറ്റിസ്ഥാപിക്കും.

indian-army

'ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വികസന കൗൺസിലുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ജമ്മു കശ്മീര്‍ പഞ്ചായത്തിരാജ് ചട്ടം- 1996 ഭേദഗതി ചെയ്തു. പഞ്ചായത്തിരാജ് സ്ഥാപനത്തിന്റെ മൂന്നാം നിരയെ തെരഞ്ഞെടുക്കാനുള്ള നീക്കം 73-ാം ഭേദഗതി നിയമത്തിലൂടെ ജമ്മുകശ്മീരില്‍ മുഴുവൻ നടപ്പാക്കിയതായി അടയാളപ്പെടുത്തുന്നു'- വക്താവ് വ്യക്തമാക്കി. ജില്ലയുടെ 14 പ്രദേശങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭയിലെ അംഗങ്ങളും ജില്ലയിലെ എല്ലാ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലുകളുടെയും ചെയർപേഴ്‌സണും ജില്ലാ വികസന കൗൺസിലുകളിൽ ഉൾപ്പെടും.

' എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം' ; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി' എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം' ; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി

പട്ടികജാതി, പട്ടികവർഗ, വനിതകൾക്കുള്ള സീറ്റുകളും ജില്ലാ വികസന കൗൺസിലുകളിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നതിലൂടെ നികത്തുമെന്ന് വക്താവ് പറഞ്ഞു. അഡീഷണൽ ജില്ലാ വികസന കമ്മീഷണർ ഡിഡിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കും. മൂന്ന് തലങ്ങളിലുള്ള പഞ്ചായത്ത് സമ്പ്രദായത്തിൽ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് വികസന കൗൺസിലുകൾ, ജില്ലാ വികസന കൗൺസിലുകൾ എന്നിവ ജില്ലയുടെ വാർഷിക, അഞ്ച് വർഷ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകും.

പിന്നില്‍ നിന്ന് കുത്തി ; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണിപിന്നില്‍ നിന്ന് കുത്തി ; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണി

 35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും ; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം 35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും ; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

English summary
JK Panchayati Raj Act amended; Elections to the District Development Council will be held soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X