Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ

അഗർത്തല: പൗരത്വ നിയമ ഭേഗദതിക്കെതിരെ ത്രിപുരയിൽ നടന്ന പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.

പൗരത്വ ബില്ലിനെക്കുറിച്ചുള്ള ത്രിപുരയിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ വ്യക്ത വരുത്തുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി നേതാക്കൾ പ്രതികരിച്ചു. ത്രിപുര രാജകുടുംബാംഗം പ്രദ്യോദ് ഗേബ് ബർമനുമായും ത്രിപുര പീപ്പിൾസ് പ്രസിഡന്റ് അധ്യക്ഷൻ പതൽ കാന്യയുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. പ്രതിഷേധം അവസാനിപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനത്തിന് അമിത് ഷാ നന്ദി അറിയിച്ചു. അതേ സമയം രാഷ്ട്രപതി ഒപ്പുവച്ചതോടെ പൗരത്വഭേദഗതി ബിൽ നിയമമായി.

tripura

അതേ സമയം അസമിലും മേഘാലയയിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ പോലീസ് വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. ബിജെപി നേതാക്കളുടെ വീടിന് നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിൽ ഡിജിപിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി.

മേഘാലയയിലും പ്രതിഷേധം കനക്കുകയാണ്, പ്രതിഷേധക്കാർ ഒരു ബാങ്കിന് തീയിട്ടു. ഷില്ലോംഗിൽ അനിശ്ചിത കാലത്തേയ്ക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു.

Recommended Video

cmsvideo
    People React To Citizenship Amendment Bill | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+