കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ജാര്‍ഖണ്ഡ് തൂത്തുവാരുമെന്ന് ആര്‍പിഎന്‍ സിംഗ്

  • By Aami Madhu
Google Oneindia Malayalam News

റാഞ്ചി: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയും ഹരിയാണയും ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ക്യാമ്പില്‍ ഒരുക്കുന്നത്. കുറഞ്ഞത് 65 സീറ്റുകളെങ്കിലും തനിച്ച് നേടി ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

എന്നാല്‍ സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്കും ഭരണ വിരുദ്ധ വികാരവുമെല്ലാം സംസ്ഥാനത്ത് ബിജെപിയുടെ പ്രാണനെടുക്കുകയാണ്. അതേസമയം ബിജെപിയിലെ പ്രതിസന്ധികള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ക്ഷീണം മാറും മുന്‍പാണ് ജാര്‍ഖണ്ഡും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്.

ഇടഞ്ഞ് സഖ്യകക്ഷികള്‍

ഇടഞ്ഞ് സഖ്യകക്ഷികള്‍

2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ പിന്തുണയോടൊയിരുന്നു അധികാരത്തില്‍ ഏറിയത്. ഇത്തവണയും സഖ്യം തുടരുമെന്നായിരുന്ന കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് വിഭജനം കീറാമുട്ടിയായതോടെ എന്‍ഡിഎ വിടാന്‍ ഒരുങ്ങുകയാണ് എസ്ജെഎസ്യു.

സഖ്യം വിട്ട് എല്‍ജെപി

സഖ്യം വിട്ട് എല്‍ജെപി

19 സീറ്റുകള്‍ വേണമെന്നായിരുന്നു എസ്ജെഎസ്യുവിന്‍റെ ആവശ്യം. എന്നാല്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ബിജെപി നിലപാട് വ്യക്തമാക്കിയതോടെയാണ് സഖ്യം വിടാന്‍ എസ്ജെഎസ്യു തിരുമാനിച്ചത്. മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപി സീറ്റ് വിഭജനത്തില്‍ ഉടക്കി എന്‍ഡിഎ വിട്ടു.

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ആറ് സീറ്റുകള്‍ വേണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയായിരുന്നു ഇത്. സ്വന്തം സ്ഥാനാര്‍ത്ഥികളെ എല്‍ജെപി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായതോടെ ജാര്‍ഖണ്ഡില്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

സഖ്യത്തില്‍ മത്സരിക്കും

സഖ്യത്തില്‍ മത്സരിക്കും

ഇക്കുറി ജെഎംഎമ്മുമായും ആര്‍ജെഡിയുമായും വിശാല പ്രതിപക്ഷ സംഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുക. ബാക്കി വരുന്ന ഏഴ് സീറ്റുകളില്‍ ആര്‍ജെഡിയും മത്സരിക്കും.

പ്രാദേശിക പ്രശ്നങ്ങള്‍

പ്രാദേശിക പ്രശ്നങ്ങള്‍

തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ വിജയിക്കുമെന്ന് പറന്നുല്ലേങ്കിലും ഇത്തവണ ബിജെപി 25 സീറ്റുകള്‍ക്കപ്പുറം കടക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആര്‍പിഎന്‍ സിംഗ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചരണമാണ് കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ നടത്തുന്നത്. അയോധ്യയും കാശ്മീര്‍ വിഷയവും ജാര്‍ഖണ്ഡില്‍ ജനത്തെ സ്വാധീനിക്കില്ലെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണം

പ്രാദേശിക വിഷയമാണ് പ്രധാന ചര്‍ച്ചാ വിഷയം. 21 ാം നൂറ്റാണ്ടിലും ജാര്‍ഖണ്ഡില്‍ നടക്കുന്ന പട്ടിണി മരണങ്ങളെ കുറിച്ചാണ് കോണ്‍ഗ്രസ് പ്രചരണം നടത്തുന്നത്. അഴിമതി ഭരണത്തിനെ കുറിച്ചാണ്,വൈദ്യുതി വിതരണം തടസപ്പെടുന്നതിനെ കുറിച്ചാണ് പാര്‍ട്ടി ചര്‍ച്ച നടത്തുന്നത്. അയോധ്യ വിധി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും സിംഗ് പറഞ്ഞു.

ദേശീയ വിഷയങ്ങള്‍

ദേശീയ വിഷയങ്ങള്‍

മഹാരാഷ്ട്രയിലും ഹരിയാണയിലും ദേശീയ വിഷയങ്ങള്‍ ആയുധമാക്കിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ഹരിയാണയില്‍ കാശ്മീര്‍ വിഷയം ഉള്‍പ്പെടെ പ്രചപണ വിഷയമാക്കിയിട്ടും കനത്ത തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്.

സ്വാധീനിക്കും

സ്വാധീനിക്കും

മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും ആര്‍പിഎന്‍ സിംഗ് പറഞ്ഞു. മഹരാഷ്ട്രയില്‍ 105 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഹരിയാണയില്‍ 41 സീറ്റുകളും.

English summary
JMM-Congress-RJD alliance would form the government in Jharkhand says RPN singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X