കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലും ജാര്‍ഖണ്ഡ് മോഡല്‍; മഹാസഖ്യം വിപുലീകരിക്കുന്നു, സോറന്‍-ലാലു കൂടിക്കാഴ്ച

Google Oneindia Malayalam News

റാഞ്ചി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വിപുലീകരിക്കാന്‍ സാധ്യതയേറി. മഹാസഖ്യത്തിനൊപ്പം ചേരാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സന്നദ്ധത പ്രകടിപ്പിച്ചു. ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി ചര്‍ച്ച നടത്തി.

ഒരുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന സോറന്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

എത്ര സീറ്റില്‍ മല്‍സരിക്കും

എത്ര സീറ്റില്‍ മല്‍സരിക്കും

എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ സര്‍ക്കാരില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യകക്ഷികളാണ്. ഈ സഖ്യം തന്നെയാണ് ബിഹാറിലേക്കും നീളുന്നത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

അതേസമയം, ജെഎംഎം കൂടി ബിഹാറിലെ മഹാസഖ്യത്തിലേക്ക് എത്തുമ്പോള്‍ സീറ്റ് വിഭജനം കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് തീര്‍ച്ചയാണ്. നിലവില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍എസ്എല്‍പി, വിഐപി എന്നീ കക്ഷികളാണ് മഹാസഖ്യത്തിലുള്ളത്. ഇവര്‍ക്കിടയില്‍ സീറ്റ് വിഭജനം പൊല്ലാപ്പായി നില്‍ക്കുമ്പോഴാണ് ജെഎംഎം കൂടി എത്തുന്നത്.

12 സീറ്റ് വേണം

12 സീറ്റ് വേണം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വേണമെന്ന് നേരത്തെ ജെഎംഎം ആവശ്യപ്പെട്ടിരുന്നു. ഏറിയാല്‍ മൂന്ന് സീറ്റ് മാത്രമേ നല്‍കൂ എന്നാണ് ആര്‍ജെഡി അന്ന് പ്രതികരിച്ചത്. പുതിയ സാഹചര്യത്തില്‍ സീറ്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ലെന്നാണ് സോറന്‍ പറയുന്നത്. ഒക്ടോബറിലും നവംബറിലുമായിട്ടാകും ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

ശിക്ഷിക്കപ്പെട്ട ലാലു

ശിക്ഷിക്കപ്പെട്ട ലാലു

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ജയിലിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റിംസിലേക്ക് മാറ്റുകയാണ് ചെയ്തത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ലാലുവിനെ റിംസ് ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റി. അവിടെ എത്തിയാണ് സോറന്‍ ആര്‍ജെഡി അധ്യക്ഷനുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.

അടിയൊഴുക്കുകള്‍

അടിയൊഴുക്കുകള്‍

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്കിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല നേതാക്കളും കളം മാറ്റം തുടങ്ങി കഴിഞ്ഞു. അതേസമയം, ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മരുമകള്‍ മല്‍സരിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ആ കഥ ഇങ്ങനെ

ആ കഥ ഇങ്ങനെ

ലാലുവിന്റെ മൂത്ത മകനാണ് തേജ് പ്രതാപ് യാദവ്. ഇദ്ദേഹവും ഭാര്യ ഐശ്വര്യയും അകന്നു കഴിയുകയാണ്. തേജ് പ്രതാപിനെതിരെ ഭാര്യ ഐശ്വര്യ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് ആണ് സൂചിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിച്ച്് ജയിച്ച വ്യക്തിയാണ് ചന്ദ്രിക റായ്. കുടംബ കലഹം രാഷ്ട്രീയത്തിലും പ്രകടമായി. ചന്ദ്രിക റായ് ആര്‍ജെഡിയില്‍ നിന്ന് രാജിവച്ചു. മാത്രമല്ല, നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അംഗത്വമെടുക്കുകയും ചെയ്തു.

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

English summary
JMM decided to fray in Bihar Assembly polls with RJD; Hemant Soren meets Lalu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X